Home Entertainment

മുന്നിൽ വന്നുനിന്ന് അയാൾ സിബ്ബ് തുറന്നു കാണിച്ചു: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സാധിക

280

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാധികാ വേണുഗോപാൽ. ഏത് കാര്യവും തന്റെടത്തോടെ തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് എന്നുള്ളതാണ് സാധികയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇന്ത്യൻ സിനിമ ഗാലറി എന്ന യൂട്യൂബ് ചാനലിലെ ചിറ്റ് ചാറ്റ് വിത്ത് സാധിക എന്ന പരിപാടിയിലാണ് താരം തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരുക്കുന്നത്.

Advertisements

തന്നെ ജീവിത അനുഭവങ്ങളും, ജീവിതത്തിലുണ്ടായ കൈപ്പേറിയ സംഭവങ്ങളും ഒട്ടും മടിക്കാതെ രസകരമായാണ് അവതാരകയോട് താരം തുറന്നു പറയുന്നുത്. സാധികയുടെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് കൂടുതലും. ഇപ്പോഴും കന്യകയാണോ എന്ന ചോദ്യത്തിന്, അല്ല എന്ന് ഒറ്റയടിക്ക് മറുപടി നൽകുകയായിരുന്നു താരം.

പിന്നീട് തന്റെ ജീവിതത്തിലുണ്ടായ എല്ലാ കാര്യങ്ങളെയും ഓരോന്നായി എണ്ണി പറയുകയായിരുന്നു താരം.
അതിൽ താരം പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഭവമായിരുന്നു, ബസിൽ വച്ച് നടന്നത്. അതേ കുറിച്ച് സാധികയുടെ വാക്കുകൾ ഇങ്ങനെ:

ഒരിക്കൽ ബസ്സിൽ ഞാനും അമ്മയും ഇരിക്കുന്ന സമയത്ത്, ബാക്കിൽ വന്നു ഒരു ചേട്ടൻ തോണ്ടിയതും അയാളോട് നിങ്ങൾക്ക് വീട്ടിൽ അമ്മ പെങ്ങമ്മാറില്ലേ എന്ന് ചോദിച്ചതും. എന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവമാണ്. മുന്നിൽ വന്നു സിബ്് തുറന്നു കാണിച്ച അനുഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് സാധിക പറയുന്നു.

അതേ സമയം ഹോട്ട് ബോൾഡ് ലുക്കിൽ ഗ്ലാമർ ആയി പല ഫോട്ടോ ഷൂട്ടികളിലും പങ്കെടുത്തത് ഒരുപാട് വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സദാചാര ആങ്ങളമാരുടെ വിമർശനത്തിനു താരം ഇരയായിട്ടുണ്ട്.
സിനിമാരംഗത്തും സീരിയൽ രംഗത്തും സജീവമാണ് താരം.

അനേകം ടെലിവിഷൻ ഷോകളിൽ അവതാരകയായും, പല പരസ്യങ്ങളിലെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മഴവിൽ മനോരമ ടെലികാസ്റ്റ് ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിൽ ആണ് താരം കൂടുതൽ ശ്രദ്ധേയായി മാറിയത്.

Advertisement