Home Entertainment Celebrities

ഇതൊക്കെ ഇപ്പോൾ കാണിച്ചാലെ ആൾക്കാർ കാണു, 60 വയസ്സ് കഴിഞ്ഞ് കാണിച്ചിട്ട് ആര് കാണാനാണ്: ഇനിയ

339

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് ഇനിയ. മലയാളത്തിലൂടെ ആണ് താരം അഭിനയം ആരംഭിച്ചതെങ്കിലും, സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളത്തിലെ ഏറ്റവും ഗ്ലാമർ നടി ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ പലരുടെയും ഉത്തരം ഇനിയ എന്നായിരിക്കും.

സോഷ്യൽ മീഡിയയിലും സജീവമായ താരം ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ വൈറലാക്കി മാറ്റുന്നത്.

Advertisements

അതേ സമയം റെഡ്എഫ് എം മലയാളത്തിലെ ആർജെ മെയ്ക്ക്‌നോടൊപ്പമുള്ള താരത്തിന്റെ ഇന്റർവ്യൂ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആരാധകർക്ക് വേണ്ടി ആർ ജെ മൈക്കിന് മുമ്പിൽ തികച്ചും ഓപ്പണായി അഭിപ്രായങ്ങൾ തുറന്നു പറയുകയായിരുന്നു താരം.

ഇനിയയുടെ വാക്കുകൾ ഇങ്ങനെ:

മലയാളികൾ പറയുന്നതുപോലെ തന്നെ ഗ്ലാമർ ലുക്ക്, ഹോട്ട് ഡോൾ, ഡാമിൻ ഹോട്ടാ, സൊ സെക്‌സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തിൽ പറയുന്നു. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങൾ തുറന്നു പറയുന്നത്.

അതേ സമയം ഈ അഭിമുഖത്തിന് ഇടയിൽ താരം പറഞ്ഞ ഒരു കാര്യമാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഇനിയയുടെ യങ് കാലത്ത് ഗ്ലാമർ കാണിച്ചാലെ ആൾക്കാറ് കാണു 60 70 വയസ്സ് കഴിഞ്ഞ് കാണിച്ചാൽ ആരും കാണില്ല എന്നായിരുന്നു താരം പറഞ്ഞു വന്നത്. കൂടാതെ അഭിമുഖത്തിൽ വേറെയും കുറച്ചു കാര്യങ്ങൾ തുറന്നു പറയുന്നുണ്ട്.

ഗ്ലാമർ വേഷത്തിൽ എത്തുന്നവർ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവർ മാന്യർ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ഇനിയ പറയുന്നു. ജയരാജിന്റെ റൈൻ റൈൻ കം എഗൈൻ ഇന്ന് സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.

Also Read
ഞാൻ ഒന്നു പാളിയാൽ എല്ലാം തീരും, ആ ബോധ്യമുണ്ടായിരുന്നു! ശ്രദ്ധ നേടി കുഞ്ഞെൽദോയുടെ നിവേദിതയുടെ വാക്കുകൾ

പിന്നീട് സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു. വാഗായി സൂടെ വാ എന്ന സിനിമയിലെ അഭിനയത്തിന് 2011 ൽ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന അവാർഡ് വരെ നേടിയ താരമാണ് ഇനിയ. നിരവധി ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

Advertisement