ഞാൻ കാവ്യാ മാധവനെ പോലെ ആണെന്ന് പറയുന്നത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും: തുറന്നു പറഞ്ഞ് അനു സിത്താര

5481

നൃത്തവേദിയിൽ നിന്നും മലയാള സിനമയിൽ എത്തി വളരെ കുറച്ചു കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി അനു സിത്താര. 2013ൽ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് എത്തുന്നത്.

പിന്നീട് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ് അനു സിത്താര ശ്രദ്ധേയയാകുന്നത്. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, മാമാങ്കം, ദി ട്വൽത്ത് മാൻ, തുടങ്ങി നരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അനു സിത്താര ചെയ്തു.

Advertisements

anusithara-1

അതേ സമയം ബാലതാരമായി എത്തി പിന്നീട് നായികയായി തനിനാടൻ വേഷങ്ങളിൽ നിരവധി സിനിമകളിൽ തിളങ്ങി നാട്ടിൻപുറത്തെ കുട്ടിയായി മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് നടി കാവ്യാ മാധവൻ. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കാവ്യ മാധവൻ നേടിയെടുക്കയും ചെയ്തു. മലയാളത്തിന്റെ ജിപ്രിയ നായകൻ ദിലീപുമായി 2016ൽ വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്ന് കാവ്യാ മാധവൻവിട്ടു നിന്നിരുന്നു.

അതിന് ശേഷമാണ് അനു സിത്താര മലയാള സിനമയിൽ ശ്രദ്ദേയയായത്. അനു സിത്താര ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയ ശേഷം പലരും അഭിപ്രായപെട്ട ഒരു കാര്യമാണ് അനുസിത്താരക്ക് കാവ്യ മാധവന്റെ നല്ല സാമ്യമുണ്ടെന്ന്. കാവ്യ മാധവൻ സിനിമകളിൽ അഭിനയിച്ച കഥാപാത്രങ്ങളെ പോലെ തന്നെയാണ് അനു സിത്താരയുടെ പല ഥാപാത്രങ്ങളും.

രാമന്റെ ഏദൻതോട്ടം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പലരും ഈ കാര്യം പർഞ്ഞു തുടങ്ങിയത്.
ഇപ്പോഴിതാ കാവ്യ മാധവനുമായി തന്നെ താരതമയം ചെയ്യുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അനു സിത്താര. കാവ്യ മാധവനുമായി തന്നെ താരതമ്യം ചെയ്യുന്നത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്.

Also Read
ഐവി ശശി വളർത്തി വലുതാക്കിയ പലതാരങ്ങളും അദ്ദേഹത്തിന് പിന്നീട് ഡേറ്റ് നൽകാതെ ഒഴിഞ്ഞുമാറി; മരിച്ചപ്പോൾ വന്നതുമില്ല, വിളിച്ചതുമില്ല: അന്ന് സീമ തുറന്നടിച്ചത് ഇങ്ങനെ

തനിക്ക് കാവ്യയുടെ അതേ സൗന്ദര്യം ഉണ്ടെന്ന് ഒക്കെ പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ അങ്ങനെ പറയുന്നത് താൻ അർഹിക്കുന്നില്ല എന്നാണ് അനു സിത്താര പറയുന്നത്. പലരും പറയും താൻ കാവ്യ ചേച്ചിയെ പോലെ ആണെന്ന്. എന്നാൽ തനിക്ക് അത് കേൾക്കുമ്പോൾ എന്തോ പോലെ തോന്നും. കാവ്യ ചേച്ചി തന്നേക്കാൾ ഒരുപാട് സുന്ദരിയാണ്.

ഏത് കോണിൽ നിന്ന് നോക്കിയാലും സുന്ദരിയായിട്ടുള്ള നടി. മാത്രമല്ല ചെയ്തിരിക്കുന്ന വേഷങ്ങൾ ആയാലും ആർക്കും പകരം വയ്ക്കാൻ ഇല്ലാത്തതാണ്. കാവ്യ ചേച്ചിയുടെ ഏഴയലത്ത് വരില്ല താൻ. എനിക്ക് അത്രയും സൗന്ദര്യമില്ല എന്ന് നന്നായിട്ട് അറിയാം. പിന്നെ കാവ്യ ചേച്ചി ചെയ്തത് പോലുള്ള വേഷങ്ങൾ നാട്ടിൻ പുറത്തുകാരി ഇമേജുള്ള റോളുകൾ തനിക്ക് കിട്ടുന്നുണ്ട്.

ഒരുപക്ഷെ അതു കൊണ്ടാവാം ആളുകൾ തന്നെ കാവ്യ ചേച്ചിയുമായി താരതമ്യം ചെയ്യുന്നത്. തന്നോട് ഉള്ള ഇഷ്ടം കൊണ്ടോ കാവ്യ ചേച്ചിയോടുള്ള ഇഷ്ട കൂടുതൽ ഉള്ളത് കൊണ്ടോ ആളുകൾക്ക് തോന്നുന്നതാണ് അത്. പിന്നെ ചേച്ചി കാസർകോടുകാരിയും താൻ വായനാടുകാരിയും ആണല്ലോ. തങ്ങൾ മലബാറുകാരായത് കൊണ്ടുള്ള സാമ്യവും ഉണ്ടാവാം.

അല്ലാതെ കാവ്യ ചേച്ചിയുടെ സൗന്ദര്യം തനിക്കില്ല എന്നാണ് അനു സിത്താര പറയുന്നത്. ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

Also Read
ഭർത്താവ് അവിഹിത ബന്ധം അറിഞ്ഞു, കഴുത്തിൽ സാരി ചുറ്റി ശ്വാസം മുട്ടിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിനെ യുവതി കൊ ല പ്പെ ടു ത്തി: സംഭവം മലപ്പുറം വേങ്ങരയിൽ

Advertisement