Home Entertainment

മാസത്തിൽ അഞ്ചോ എട്ടോ ദിവസങ്ങളിൽ മാത്രം ജോലി: രഞ്ജിനി ഹരിദാസിന്റെ വരുമാനം അറിഞ്ഞ് അമ്പരന്ന് ആരാധകർ

3939

അവതാരകയായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായും മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കുംകടക്കുന്നത്. ഴിഞ്ഞ ദിവസം തന്റെ പ്രണയത്തെക്കുറിച്ചെല്ലാം താരം തുറന്നു പറച്ചിൽ നടത്തിയിരുന്നു. ഇപ്പോളിതാ തന്റെ വരുമാനത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

Advertisements

പണി ഇല്ലാതെ നടക്കുകയാണ് രഞ്ജിനി എന്ന തരത്തിലുള്ള ചർച്ച സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. എന്നാൽ ഇന്നും തന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും. ഇപ്പോഴും കേരളത്തിൽ കൂടുതൽ പ്രതിഫലം കിട്ടുന്ന ആങ്കർമാരിൽ ഒരാളാണ് ഞാനെന്ന് താരം പറയുന്നു.

രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ:

പത്ത് വർഷം മുൻപേ ആളുകൾ എന്നോട് പറയുന്നുണ്ട്. ഈ പണി അധിക കാലം പറ്റില്ല. വേറെ ജോലി നോക്ക് എന്ന്. പക്ഷേ ഇന്നും ഞാനിവിടെ തന്നെയുണ്ട്. റിപ്പീറ്റ് ക്ലൈയിന്റ്‌സ് ഉണ്ടെനിക്ക്. അതായത് 20 വർഷമായി അവരുടെ പരിപാടിയ്ക്ക് ആങ്കർ ചെയ്യാൻ എന്നെ വിളിക്കാറുള്ള തരത്തിലുള്ള ക്ലൈയിന്റ്‌സ്.

നല്ല എജ്യൂക്കേഷൻ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി കിട്ടേണ്ട കേപ്പബിലിറ്റിയും എനിക്കുണ്ട്. ഈൗ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തിൽ അഞ്ചോ എട്ടോ ദിവസങ്ങളിൽ ജോലി നോക്കിയാൽ മതി ബാക്കിയുള്ള ദിവസം ജോലി ചെയ്തില്ലെങ്കിലും പ്രശ്നമൊന്നുമില്ല, ആങ്കറിങ് ജോലിയിൽ നിന്ന് കൊണ്ടാണ് ഞാൻ എല്ലാം നേടിയതെന്നും രഞ്തിനി പറയുന്നു.

Advertisement