വീണ്ടും മെലിഞ്ഞ് കൂടുതൽ സുന്ദരിയായി റിമി ടോമി, പാവക്കുട്ടിയെ പോലെയുണ്ടെന്ന് ആരാധകർ, ഫോട്ടോ വൈറൽ

118

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും സംഗീതാസ്വാധകരുടെ പ്രിയ ഗായികയുമാണ് റിമി ടോമി.
ലാൽജോസ് ദീലീപ് ചിത്രം മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടും പാടി സിനിമയിലെത്തിയ റിമി ടോമി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കൂടിയാണ് റിമി ടോമി. തന്റെ വിശേഷങ്ങൾ എല്ലാം റിമി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഡാൻസിനും പാട്ടിനുമൊപ്പം താരം പാചകവും പരീക്ഷിച്ചിരുന്നു. അടുത്തിടെ താരം തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

Advertisement

ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്. ഇപ്പോൾ റിമി പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

റിമി കൂടുതൽ മെലിഞ്ഞോയെന്നാണ് ആരാധകർ പറയുന്നത്. അതിമനോഹരമായ ഒരു ലെഹങ്കയും ബ്ലൌസുമണിഞ്ഞാണ് റിമി ഫോട്ടോയിലുള്ളത്. സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ഫിറ്റ്‌നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ റിമി മെലിയാനും ശരീരസൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്ന നിരവധിപേർക്ക് പ്രചോദനമാണ്. പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്.

65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് 16:8 ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി ആണെന്ന് റിമി ടോമി വെളിപ്പെടുത്തിയിരുന്നു. നടി ഭാവനയാണ് തനിക്ക് മെലിയാൻ പ്രചോദനമായത് എന്നും റിമി ടോമി പറഞ്ഞിരുന്നു.

Advertisement