എട്ട് വയസ്സു മുതൽ അച്ഛൻ എന്നെ ലൈം ഗി ക മായി പീഡിപ്പിച്ചു, 15 വയസ്സായപ്പോഴാണ് പ്രതികരിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു

3132

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ . മലയാള സിനിമയലും സജീവമായിരുന്ന നടിക്ക് കേരളത്തിലും ആരാധകർ ഏറെ ആയിരുന്നു. ദ ബേണിംഗ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി അഭിനയ ജീവിതം ആരംഭിച്ചത്.

പിന്നീട് ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെ ഖുശ്ബു തെന്നിന്ത്യൻ സിനിമാ ലോകത്തെ ജനപ്രിയ മുഖമായി മാറുക ആയിരുന്നു. സംവിധായകൻ സുന്ദർ സിയെ ആണ് ഖുശ്ബു വിവാഹം കഴിച്ചിരിക്കുന്നത്. 2010ൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചേർന്ന നടി പിന്നീട് ദേശീയ വക്താവ് സ്ഥാനമടക്കം രാജിവച്ച് 2020 ഒക്ടോബർ മാസത്തിൽ ബിജെപിയിൽ ചേർന്നിരുന്നു.

Advertisements

സോണിയ ഗാന്ധിക്ക് രാജികത്ത് നൽകിയ ശേഷമായിരുന്നു ഖുഷ്ബു ബി ജെ പിയിലെത്തിയത്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്.

Also Read
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു നായകന്‍, ഒരാള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രമായിരുന്നു, പിന്നീട് മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഫാസില്‍

അതേ സമയം ഇപ്പോഴിതാ എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈം ഗി ക മായി ചൂഷണം ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഖുശ്ബു. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ.

ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറയുന്നു. ഒരു കുട്ടി പീ ഡി പ്പി ക്ക പ്പെടുമ്പോൾ അത് പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.

ഭാര്യയെ ത ല്ലു ന്നതും മക്കളെ ത ല്ലു ന്നതും ഏക മകളെ ലൈം ഗി ക മായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശം ആണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ.എട്ടാമത്തെ വയസിലാണ് അച്ഛൻ എന്നെ ലൈം ഗി ക മാ യും ശാ രീ രി ക മായും പീഡിപ്പിച്ചത്.

15 വയസ്സുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത് എന്ന് ഖുശ്ബു പറയുന്നു. അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം.

കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തെന്നും ഖുശ്ബു പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തൻറെ 16 വയസിൽ അച്ഛൻ തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. അടുത്തിടെ ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ.

Also Read
എന്റെ സ്വത്തും പണവുമൊന്നും തരില്ലെന്ന് മകളോട് പറഞ്ഞിട്ടുണ്ട്, എല്ലാം എനിക്കും ഭര്‍ത്താവിനും വെട്ടിവിഴുങ്ങാനുള്ളത്, അവള്‍ക്ക് വേണ്ടത് അവള്‍ സമ്പാദിക്കണം, ശ്വേത മേനോന്‍ പറയുന്നു

Advertisement