ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു നായകന്‍, ഒരാള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രമായിരുന്നു, പിന്നീട് മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഫാസില്‍

1351

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായ സൂപ്പര്‍ താരങ്ങളാണ്. ലോകത്ത് തന്നെ മറ്റൊരുഭാഷയിലേയും സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ കാണാത്ത ഒരുമയാണ് മമ്മൂക്കയ്ക്കും ലാലേട്ടനും ഉള്ളത്.

Advertisements

വര്‍ഷങ്ങളായി സൂപ്പര്‍ സ്റ്റാര്‍ പദവി അലങ്കരിക്കുന്ന ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും അത് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. നായകന്‍, പ്രതിനായകന്‍, സുഹൃത്തുക്കള്‍ എന്നീ വേഷങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇവരുടെ ഫാന്‍സുകള്‍ തമ്മില്‍ പുറത്ത് പൊരിഞ്ഞ പോരാട്ടമാണെങ്കിലും മമ്മൂട്ടുയും ലാലേട്ടനും ഒരിക്കല്‍ പോലും പിണങ്ങിയതായി അറിവില്ല.

Also Read: നടനുമായി പ്രണയവിവാഹം, ഒടുവില്‍ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണം ഡിപ്രഷനിലേക്ക് എത്തിച്ചു, ജീവനൊടുക്കാന്‍ പോലും തോന്നിയ നിമിഷങ്ങള്‍, ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് ശാന്തി പ്രിയ പറയുന്നു

ഇരുവരും നിരവധി ചിത്രങ്ങളിലാണ് ഒന്നിച്ച് അഭിനയിച്ചത്. ഇതില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹരികൃഷ്ണന്‍സ്. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ വീണ്ടും സംസാരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.

ഒരാള്‍ക്ക് വേണ്ടിയായിരുന്നു ആദ്യം ചിത്രം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇതിലേക്ക് മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും മോഹന്‍ലാലിന്റെ പ്രണവും ആര്‍ടിസിന് വേണ്ടി ചെയ്യുന്ന പടത്തില്‍ അദ്ദേഹത്തെ നായകനാക്കാതിരിക്കാന്‍ പറ്റില്ലായിരുന്നുവെന്നും ഫാസില്‍ പറയുന്നു.

Also Read: ദുല്‍ഖര്‍ ഇത്രത്തോളം വളരുമെന്ന് കരുതിയില്ല, പൃഥ്വിരാജ് മിടുക്കന്‍, എന്റെ പുറകെ വന്നവരാണ് ഇവരെല്ലാം ഇപ്പോള്‍ മുന്നിലായി, മനസ്സ് തുറന്ന് നടന്‍ ബൈജു

അങ്ങനെ സിനിമ രണ്ടുപേര്‍ക്കും ഉള്ളതാക്കി. നിങ്ങളാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ തങ്ങള്‍ക്ക് കഥ പോലും കേള്‍ക്കേണ്ടെന്നായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും തന്നോട് പറഞ്ഞതെന്നും ഒരു പ്രശ്‌നവും കൂടാതെയാണ് താന്‍ സിനിമ പൂര്‍ത്തിയാക്കിയതെന്നും ഫാസില്‍ പറയുന്നു.

Advertisement