കേരളത്തില്‍ വിജയിക്ക് ഇത്രയും ആരാധകരുണ്ടെന്ന് അന്നാണ് മനസ്സിലായത്, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ പോലും ഇത്രയും ജനങ്ങള്‍ വന്നിട്ടില്ല, ദളപതിയെ കാണാന്‍ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്നു

556

തമിഴകത്തിന്റെ ദളപതി വിജയ് കേരളത്തിലടക്കം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് വലിയ തോതില്‍ ആരാധകരുള്ള താരമാണ്. തമിഴ് നാട്ടിലെ വലിയ സൂപ്പര്‍താരം ആണെങ്കിലും വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

Advertisements

അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടും റിയല്‍ ലൈഫിലെ സിംപ്ലിസിറ്റിയും ഒരുപാട് ആരാധകരെ വിജയ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ അദ്ദേഹം നായകനായി അഭിനയിച്ചു. വാരിസ് ആണ് വിജയിയുടെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

Also Read: ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു നായകന്‍, ഒരാള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രമായിരുന്നു, പിന്നീട് മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഫാസില്‍

ഇപ്പോഴിതാ സംവിധായകന്‍ ഫാസിലിന്റെ ചിത്രങ്ങളില്‍ പ്രൊഡക്ടഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച എ കബീര്‍ ദളപതി വിജയിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാതലുക്ക് മര്യാദയ്ക്ക് ശേഷമായിരുന്നു വിജയ് ഫാസില്‍ സാറിന്റെ കണ്ണുക്കുള്‍ നിലാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്ന് കബീര്‍ പറയുന്നു.

ഇതിന് ശേഷം സുറ എന്ന ചിത്രം ചെയ്യാന്‍ വേണ്ടി വിജയ് കേരളത്തില്‍ എത്തിയിരുന്നു. അന്ന് അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നുവെന്നും മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലും കാണാന്‍ ഇത്ര ആള്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും കബീര്‍ പറയുന്നു.

Also Read: നടനുമായി പ്രണയവിവാഹം, ഒടുവില്‍ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണം ഡിപ്രഷനിലേക്ക് എത്തിച്ചു, ജീവനൊടുക്കാന്‍ പോലും തോന്നിയ നിമിഷങ്ങള്‍, ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് ശാന്തി പ്രിയ പറയുന്നു

പല ജില്ലകളില്‍ നിന്നും വിജയിയെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തി. പോലീസുകാര്‍ക്കൊന്നും ഇവരെ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാതെ വന്നുവെന്നംു ഒടുവില്‍ ശല്യം സഹിക്കാനാവാതെ ഷൂട്ടിങ് തമിഴ്‌നാട്ടിലെ ബീച്ചിലോട്ട് മാറ്റേണ്ടി വന്നുവെന്നും ഈ തിരക്ക് കണ്ട് അന്ന് വിജയ് പോലും ഞെട്ടിയെന്നും ഇത്രയും ആരാധകരുള്ള നടനാണ് വിജയ് എന്ന് അന്നാണ് തനിക്ക് മനസ്സിലായതെന്നും കബീര്‍ പറയുന്നു.

Advertisement