അരുണ്‍ചേട്ടനെ കുറിച്ച് പ്രേക്ഷര്‍ പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടി, ഞങ്ങളുടെ ബുള്‍ഗാന്‍ താടിയായിരുന്നു അദ്ദേഹം, നടി മുക്ത പറയുന്നു

823

ഒറ്റ നാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് എല്‍സ ജോര്‍ജ്ജ്. മലയാളികള്‍ക്ക് എല്‍സ മുക്തയാണെങ്കില്‍ തമിഴ് പ്രേക്ഷകര്‍ക്ക് താരം ഭാനുവാണ്. ആദ്യ ചിത്രം ഒറ്റ നാണയമാണെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീടിലൂടെയാണ്.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട നിന്ന താരം ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. മുക്തക്ക് എതിരെ സ്വന്തം അച്ഛന്‍ നടത്തിയ പരാമര്‍ശങ്ങളെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് മുക്ത.

Advertisements

തന്റെയും കുടുംബത്തിന്റെയും പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. സീരിയലില്‍ സജീവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മുക്ത.

Also Read: കേരളത്തില്‍ വിജയിക്ക് ഇത്രയും ആരാധകരുണ്ടെന്ന് അന്നാണ് മനസ്സിലായത്, മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ പോലും ഇത്രയും ജനങ്ങള്‍ വന്നിട്ടില്ല, ദളപതിയെ കാണാന്‍ ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറയുന്നു

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന നമ്മള്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നടന്‍ അരുണ്‍ഘോഷ് ആണ് സീരിയലിലെ നായകന്‍. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും അരുണ്‍ഘോഷിനെക്കുറിച്ചും സംസാരിക്കുകയാണ് മുക്ത.

പാരിജാതം സീരിയലിലെ ജെപിയെ പോലെ തന്നെയായിരുന്നു നമ്മള്‍ സീരിയലിലെ ടീസറില്‍ അരുണ്‍ ചേട്ടനെ കാണാന്‍. ജെപിയെ കാണാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ടീസറിന് വന്ന കമന്റുകളെന്നും തങ്ങളെല്ലാവരും അരുണ്‍ചേട്ടനെ ബുള്‍ഗാന്‍ താടിയെന്നായിരുന്നു വിളിച്ചിരുന്നതെന്നും മുക്ത പറയുന്നു.

Also Read: ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു നായകന്‍, ഒരാള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രമായിരുന്നു, പിന്നീട് മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്തിയത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ഫാസില്‍

വലിയൊരു ഇടവേളക്ക് ശേഷം അരുണ്‍ ചേട്ടനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഒന്നടങ്കം . കൂടാതെ നല്ല കഴിവുള്ള കുട്ടികളാണ് സീരിയലില്‍ ഉള്ളതെന്നും എല്ലാവരും നല്ല രീതിയില്‍ അഭിനയിച്ചുവെന്നും മുക്ത പറഞ്ഞു.

Advertisement