Home Entertainment Celebrities

നടനുമായി പ്രണയവിവാഹം, ഒടുവില്‍ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണം ഡിപ്രഷനിലേക്ക് എത്തിച്ചു, ജീവനൊടുക്കാന്‍ പോലും തോന്നിയ നിമിഷങ്ങള്‍, ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് ശാന്തി പ്രിയ പറയുന്നു

246

തെന്നിന്ത്യന്‍ സിനിമകളിലൂടെ വന്ന് ബോളിവുഡില്‍ ഇടം നേടിയ വ്യക്തിയാണ് ശാന്തിപ്രിയ. 90 കളില്‍ സിനിമയില്‍ നിറഞ്ഞ് നിന്ന താരം തെന്നിന്ത്യന്‍ നായികയായിരുന്ന ഭാനുപ്രിയയുടെ അനിയത്തിയാണ്. ഭാനുപ്രിയയാണ് ആദ്യം സിനിമാരംഗത്തേക്ക് കടന്ന് വന്നത്.

ശേഷം സിനിമയിലെത്തിയ ശാന്തിപ്രിയക്ക് ബോളിവുഡില്‍ തിളങ്ങാനായിരുന്നു ഭാഗ്യം. കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്ത് വിവാഹജീവിതത്തിലേക്ക് കടന്ന താരം പിന്നീട് സിനിമയില്‍ നിന്ന് വിട്ടു നിന്നു. നടനായിരുന്ന സിദ്ധാര്‍ത്ഥ് റായിയെയാണ് താരം വിവാഹം കഴിച്ചത്.

Advertisements

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് താരത്തിന്റെ ഭര്‍ത്താവ് മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഈ സംഭവം താരത്തെ വല്ലാതെ തളര്‍ത്തിയിരുന്നു.

Also Read: ദുല്‍ഖര്‍ ഇത്രത്തോളം വളരുമെന്ന് കരുതിയില്ല, പൃഥ്വിരാജ് മിടുക്കന്‍, എന്റെ പുറകെ വന്നവരാണ് ഇവരെല്ലാം ഇപ്പോള്‍ മുന്നിലായി, മനസ്സ് തുറന്ന് നടന്‍ ബൈജു

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി. ഭര്‍ത്താവ് മരിച്ച സമയത്ത് മൂത്തമകന് 10ഉം രണ്ടാമത്തെ മകന് നാലര വയസ്സുമായിരുന്നു പ്രായമെന്നും മക്കളുടെ മുഖം കാണുമ്പോഴൊക്കെ ഒത്തിരി സങ്കടം തോന്നുമെന്നും താന്‍ കരയുന്നത് കണ്ട് മക്കളും വിഷമത്തിലായിരുന്നുവെന്നും ശാന്തി പറയുന്നു.

ജീവിതം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിച്ചത് മക്കളായിരുന്നുവെന്നും പിന്നീട് ജീവിക്കാന്‍ എവിടെ നിന്നോ കരുത്ത് കിട്ടിയെന്നും താന്‍ കൂടുതല്‍ ശക്തയായി എന്നും ഡിപ്രഷന്‍ സ്റ്റേജൊക്കെ അതിജീവിച്ചുവെന്നും താരം പറയുന്നു.

Also Read; മലൈക്കോട്ടെ വാലിബൻ സ്വപ്‌ന സാക്ഷാത്കാരം; ലാലേട്ടനെ കണ്ടത് മറക്കാനാകാത്ത അനുഭവം; വെളിപ്പെടുത്തി നായിക കത നന്ദിനി

ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. പക്ഷേ താന്‍ എല്ലാത്തിനോടും പൊരുതിയെന്നും മക്കളെ വളര്‍ത്തി വലുതാക്കിയെന്നും ശാന്തി പറയുന്നു. സീരിയയലില്‍ സജീവമായ താരം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തന്നെ തരിച്ചെത്തുകയാണ്.

Advertisement