രണ്ടാം വിവാഹവും പാളി, താൻ ചതിക്കപ്പെട്ടു, ഉണ്ണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു, ഇനി ഉണ്ണിയുമായി ഒരു ബന്ധവുമില്ലെന്ന് നെഞ്ചു പൊട്ടി ദയാ അശ്വതി

1423

ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയാ ആശ്വതി. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു

അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായത്. ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി ആയിരുന്നപ്പോൾ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും ജീവിതനുഭവങ്ങളെ കുറിച്ചും ദയ പറഞ്ഞിരുന്നു.

Advertisements

തുടർന്ന് ബിഗ്ബോസിൽ നിന്ന് പുറത്തായതിന് പിന്നാലെ തന്റെ വിവാഹമുണ്ടാകുമെന്നും താരം പറഞ്ഞിരുന്നു. അടുത്തിടയായിരുന്നു ദയ ഉണ്ണി എന്ന ഒരാളെ വിവാഹം കഴിച്ചത്. ദയ തന്നെയാണ് താൻ വിവാഹിതയായെന്ന വാർത്ത പുറത്ത് വിട്ടത്. ഉണ്ണിയുമൊത്തുള്ള ചിത്രങ്ങൾ ദയ തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ദയ അശ്വതിയുടെ ഏറ്റവും പുതിയ വാർത്തയാണ് പുറത്ത് വരുന്നത്. ഉണ്ണിയുമായുള്ള
വിവാഹ ബന്ധം വേർപിരിഞ്ഞെന്ന് തുറന്നു പറയുകയാണ് താരം. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ദയ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന് എന്ന് പറഞ്ഞായിരുന്നു ദയ അശ്വതിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു നന്നായി ജീവിക്കണം എന്ന ആഗ്രഹിച്ചായിരുന്നു വിവാഹം കഴിച്ചത്. അതേസമയം ഉണ്ണിയുടെ ആദ്യ ഭാര്യ നിയമപരമായി വിവാഹമോചനം ചെയ്തതിന് ശേഷം തങ്ങൾ വിവാഹം കഴിക്കാമെന്നാണ് ആദ്യം കരുതിയത് എന്നാൽ തങ്ങൾ വിവാഹിതരാവുകയായിരുന്നു എന്ന് ദയ പറഞ്ഞു. മൂന്ന് വർഷമായി പിരിഞ്ഞു ജീവിക്കുകയായിരുന്നു ഉണ്ണിയും ഭാര്യയും.

ഇടയ്ക്ക് ഇവർ ഒന്നിച്ചെങ്കിലും വീണ്ടും പിരിയുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ വീണ്ടും ഒന്നിക്കാൻ പോവുകയാണെന്ന് ഉണ്ണി തന്നോട് പറഞ്ഞതായി ദയ പറഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്.

അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് തനിക്ക് വാക്ക് നൽകിയതുകൊണ്ടും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതുകൊണ്ടുമാണ് താൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു. പക്ഷേ തനിക്തിൽ ദുഃഖമില്ലെന്നും ദയ പറഞ്ഞു. കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ തനിക്ക് അത് മനസിലാക്കാൻ കഴിയുമെന്നും ദയ പറഞ്ഞു.

ഇനി ഇന്ന് മുതൽ ഉണ്ണിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടാവില്ലെന്നും ഇതിൽ താൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ താൻ ഒരു കാരണം ആയി എന്ന് പറയാനും കേൾക്കാനുമാണ് തനിക്കിഷ്ടമെന്ന് ദയ പറഞ്ഞു. താൻ എടുത്ത തീരുമാനം തനിക്ക് ഇപ്പോൾ വിഷമമാണെങ്കിലും പിന്നീട് അത് ശരിയാണെന്ന് തനിക്ക് തോന്നിയെന്നും ദയ അശ്വതി പറയുന്നു.

അതേസമയം താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. പൊതുജനം പലവിധം, പല രീതിയിലുള്ള അഭിപ്രായങ്ങളുണ്ടാവുമെന്നും പല ചിന്തകളുമുണ്ടാവുമെന്നും എ്നനാൽ ഇത് തന്റെ ജീവിതമാണ്, അതുകൊണ്ട് തന്നെ ഇത് തന്റെ തീരുമാനമാണെന്നാണ് ദയ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകിയത്.

നിങ്ങളുടെ വിഷമഘട്ടം മാറട്ടെ, ഇനി മറ്റൊരാളുടെ കൂടെ നിങ്ങളെ കാണുമോയെന്ന ചോദ്യങ്ങളും ദയയുടെ പോസ്റ്റിന് താഴെ വരുന്നുണ്ട്.

Advertisement