ആലിയ ഭട്ടുമായി അത് ആസ്വദിച്ച് ചെയ്യാനായില്ല, ഇനി ദീപികയെ ലിപ് ലോക്ക് ചെയ്യണം: സിദ്ധാർത്ഥ് മൽഹോത്ര പറയുന്നത് കേട്ടോ

1070

ഇന്ത്യ മുവുവൻ ആരാധകരുള്ള ബോളിവുഡിലെ മുൻനിര താരങ്ങളാണ് താരസുന്ദരി ആലിയ ഭട്ടും യുവ താരങ്ങലായ വരുൺ ധവാനും സിദ്ധാർത്ഥ് മൽഹോത്രയും. ആലിയ ഇന്ന് ബോളിവുഡിലെ സൂപ്പർ നടിയാണ്.
സിനിമയിലേക്കുള്ള മൂവരുടേയും അരങ്ങേറ്റം ഒരുമിച്ചായിരുന്നു.

കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു മൂന്ന് പേരും അരങ്ങേറിയത്. ചിത്രം മികച്ച വിജയമായി മാറിയതോടെ പിന്നെ മൂന്ന് പേർക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചിത്രത്തിന് രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ റിലീസിന് പിന്നാലെ ആരാധകർക്കിടയിൽ ചർച്ചയായി മാറിയ വിഷയമായിരുന്നു ആലിയയും സിദ്ധാർത്ഥും തമ്മിലുള്ള ലിപ് ലോക്ക് രംഗം.

Advertisements

ആ സമയത്ത് ആലിയയും സിദ്ധാർത്ഥും ജീവിതത്തിലും പ്രണയത്തിൽ ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ കാമുകിയായ ആലിയയെ ഓൺ സ്‌ക്രീനിൽ ചുംബിക്കുന്നത് താൻ അത്ര ആസ്വദിച്ചിരുന്നില്ല എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ധാർത്ഥ് മൽഹോത്ര മനസ് തുറന്നത്.

Also Read
വിവാഹദിനത്തില്‍ ആളെ മനസിലാകാത്ത രീതിയില്‍ ഒരുങ്ങി ഐശ്വര്യ സുരേഷ്; 101 പവന്റെ സ്വര്‍ണം കുറച്ച് ഓവറായില്ലേ എന്ന് ആരാധകര്‍, ജുവല്ലറി പരസ്യമെന്ന് ആക്ഷേപിച്ച് ഒരു കൂട്ടര്‍

ആലിയയുമായുളള ചുംബന രംഗം ആസ്വദിക്കാനായില്ലെന്ന് മാത്രമല്ല താൻ ദീപികയുമൊത്ത് ചുംബന രംഗം ചെയ്യാൻ ഇഷ്ടപ്പെടുന്നതായും സിദ്ധാർത്ഥ് പറഞ്ഞിരുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയറിൽ ആലിയയും ഞാനുമുള്ള ചുംബന രംഗം റിഹേഴ്സ് ചെയ്യുക എന്നത് വളരെ ബോറായിരുന്നു.

വല്ലാതെ ടെക്നിക്കലായിരുന്നു. ചുണ്ടുകളുടേയും തലയുടേയും മൂക്കിന്റേയുമൊക്കെ ആംഗിളുകൾ നോക്കേണ്ടത് ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ബോറായി തോന്നി എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്.
ആരെയാണ് ഓൺ സ്‌ക്രീനിൽ ചുംബിക്കാൻ ഇഷ്ടമെന്ന ചോദ്യത്തിന് സിദ്ധാർത്ഥ് നൽകിയ മറുപടി ദീപിക പദുക്കോൺ എന്നായിരുന്നു. ദീപിക പദുക്കോൺ, ജനങ്ങൾ അത് ആസ്വദിക്കും, ഞാനും എന്നായിരുന്നു സിദ്ധാർത്ഥ് പറഞ്ഞത്.

ദീപികയോട് തനിക്കുള്ള ക്രഷ് സിദ്ധാർത്ഥ് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഇരുവരും ഒരുമിച്ച് ഒരു സിനിമ എന്നത് ഇതുവരെ നടന്നിട്ടില്ല. എന്തായാലും അധികം വൈകാതെ തന്നെ ആലിയയും സിദ്ധാർത്ഥും പിരിയുകയായിരുന്നു. ആലിയ ഭട്ട് പിന്നീട് രൺബീർ കപൂറുമായി പ്രണയത്തിൽ ആവുകയായിരുന്നു.

റിലീസ് കാത്തു നിൽക്കുന്ന സിനിമയായ ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ആലിയ ഭട്ടും യ രൺബീറും പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ കിംവദന്തികൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ഈയ്യടുത്ത് ഇരുവരും വിവാഹിതരാവുകയായിരുന്നു. ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് രൺബീറും ആലിയയും.

Also Read
താൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടത് കൊണ്ടാണ് സൊനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂജാ മിശ്ര

ആരാധകർ കാത്തിരുന്ന താര വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാ യിരുന്നു. അതേസമയം സിദ്ധാർത്ഥ് മൽഹോത്ര നടി കിയാര അദ്വാനിയുമായി പ്രണയത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഷേർഷയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ആ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. സിദ്ധാർത്ഥും കിയാരയും ഒരുമിച്ച് നടത്തിയ യാത്രകളുടേയും ഡിന്നർ ഡേറ്റുകളുടേയുമെല്ലാം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ കുറച്ച് ദിവസം മുമ്പ് ഇരുവരും പിരിഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പക്ഷെ ആ റിപ്പോർട്ടുകൾ വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് സൽമാന്റെ സഹോദരിയുടെ ഈദ് പാർട്ടിയിൽ സിദ്ധാർത്ഥും കിയാരയും ഒരുമിച്ചെത്തുകയായിരുന്നു.

Advertisement