താൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടത് കൊണ്ടാണ് സൊനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂജാ മിശ്ര

44583

ഇന്ത്യമുഴുവൻ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് സൊനാക്ഷി സിൻഹ. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള സൊനാക്ഷി ബോളിവുഡ് നടനും തൃണമൂൽ കോൺഗ്രസ് എം പിയുമായ ശത്രുഘ്‌നൻ സിൻഹയുടെ മകൾ കൂടിയാണ്.

ഇപ്പോഴിതാ ശത്രുഘ്‌നൻ സിൻഹയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം പൂജാ മിശ്ര. താരകുടുംബം തന്റെ ജീവിതം നശിപ്പിച്ചെന്നാണ് പൂജാ മിശ്ര പറയുന്നത്.

Advertisements

എംപിയുടെ മകൾ സൊനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി സംവിധായകർക്കും നിർമ്മാതാക്കൾക്കും ഒപ്പം കിടക്ക പങ്കിടാൻ എംപി തന്നോട് ആവശ്യപ്പെട്ടെന്നും പൂജാ മിശ്ര ആരോപിക്കുന്നു.

Also Read
മമ്മൂട്ടി അന്ന് ഭയന്ന് അഡ്വാൻസ് തുക തിരികെ നൽകിയ പടം ദിലീപ് ഏറ്റെടുത്ത് സൂപ്പർഹിറ്റാക്കി, സംഭവം ഇങ്ങനെ>

2007 മുതൽ 2014 വരെ ലോഖണ്ഡ്വാലയിലെ തന്റെ അപ്പാർട്ട്‌മെന്റിന് മുകളിലുള്ള അപ്പാർട്ട്‌മെന്റിലായിരുന്നു ശത്രുഘ്‌നൻ സിൻഹയും കുടുംബവും താമസിച്ചിരുന്നതെന്ന് പൂജാ മിശ്ര പറഞ്ഞു. ഈ സമയം ഇവർ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നും അതിനു ശേഷം തന്റെ ജീവിതം നരകതുല്ല്യമായി തീർന്നെന്നും പൂജാ പറയുന്നു.

സൊനാക്ഷി സിൻഹ യഥാർത്ഥത്തിൽ ഫാഷൻ ഡിസൈനർ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി തന്നെ പലർക്കു മുമ്പിലും കാഴ്ചവച്ചതായും പൂജാ മിശ്ര പറയുന്നു.

Also Read
മുന്‍പ് ചെയ്ത ജോലിയില്‍ സന്തുഷ്ടയായിരുന്നു, അതിനിടെയാണ് ഈ സിനിമ വന്നത്; 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നല്ല റോളുകള്‍ ലഭിച്ചിട്ടില്ല: നിത്യ ദാസ്

അതേ സമയം പൂജാ മിശ്രയുടെ ആരോപണങ്ങൾ നിഷേധിച്ച ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹ രംഗത്ത് എത്തി. പൂജയ്ക്ക് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായമാണ് ഇപ്പോൾ ആവശ്യമെന്ന് ലവ് സിൻഹ പറയുന്നു.

തന്റെ കുടുംബത്തിന് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തന്നെ അവരുടെ മാനസികനില തകരാറിൽ ആണെന്നതിന് തെളിവാണെന്നും ലവ് സിംഹ പറഞ്ഞു. സാധാരണ താൻ ഇത്തരം നിലവാരം കുറഞ്ഞ വാർത്തകളോട് പ്രതികരിക്കാറില്ലെന്നും എന്നാൽ ചില മാദ്ധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനം കാരണം പ്രതികരിക്കാൻ നിർബന്ധിതനായിരിക്കുക ആണെന്നും ലവ് സിൻഹ പറഞ്ഞു.

Advertisement