മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് നേരിട്ട് അവരുടെ ഫ്ളാറ്റിൽ പോയി, എന്നിട്ടും മഞ്ജു വഴങ്ങിയില്ല, വെളിപ്പെടുത്തൽ

225

മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് ആ ക്ര മി ച്ച കേസിൽ പ്രിതി സ്ഥാനത്തുള്ള മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തലും ആയി സംവിധായകൻ ബാലചന്ദ്ര കുമാർ വീണ്ടും രംഗത്ത്. മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നും മഞ്ജു വഴങ്ങിയില്ലെന്നുമാണ് ബാലചന്ദ്ര കുമാർ പറയുന്നത്.

നടിയെ ആ ക്ര മി ച്ച കേസിൽ നീതിയും ന്യായവും നടപ്പാകണം എന്നാണ് മഞ്ജു വാര്യർ ആഗ്രഹിക്കുന്നത്. പക്ഷേ അവർക്ക് ജനങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്നും ജനത്തിന് അവരിൽ നിന്ന് കേൾക്കാൻ ഉണ്ടെന്നും ബാലചന്ദ്ര കുമാർ പറയുന്നു. മഞ്ജു വാര്യർ സിനിമാ സ്‌ക്രീനിൽ മാത്രം വന്ന് നിന്ന് എന്തെങ്കിലും പറഞ്ഞിട്ട് പോകാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്ന് പറയാനുളളത് പറയണം.

Advertisements

അത് കേസിനെ ബാധിക്കാത്ത തരത്തിൽ പറയണം. മഞ്ജു വാര്യരുടെ നിശബ്ദത പലരേയും വേദനിപ്പിക്കുന്നത് ആണ് എന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
താൻ സംവിധായകർക്കൊപ്പം കിടക്ക പങ്കിട്ടത് കൊണ്ടാണ് സൊനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂജാ മിശ്ര

നടിയെ ആ ക്ര മി ച്ച തി ന് ശേഷം നടന്ന ഒരു പ്രതിഷേധ കൂട്ടായ്മയിൽ നടൻ ദിലീപ് പ്രസംഗിച്ചപ്പോൾ അദ്ദേഹത്തിന്റെ ബോഡി ലാഗ്വേംജ് സാധാരണ രീതിയിൽ അല്ലായിരുന്നു. ദിലീപ് പറഞ്ഞത് ഇത് ഒരു സിനിമാ കുടുംബത്തിൽ സംഭവിച്ചു എന്നതിനേക്കാൾ കേരളത്തിൽ സംഭവിച്ചു എന്നുളളതാണ് അതിശയം തോന്നിപ്പിച്ചത് എന്നാണ്.

സിനിമാ കുടുംബത്തിൽ സംഭവിച്ചാൽ കുഴപ്പമില്ലെന്നാണ് പുളളി പറയുന്നത്. പോലീസ് നന്നായി അന്വേഷണം നടത്തണം എന്നാണ് അന്ന് ദിലീപ് അവിടെ പറഞ്ഞത്. മാത്രമല്ല ദിലീപ് ബോധപൂർവം ഒരുകാര്യം കൂടി പറഞ്ഞു. മീഡിയ ഇതിനെ വളച്ചൊടിക്കുന്ന പരിപാടി ആവിഷ്‌ക്കരിക്കരുത്. മീഡിയ പിറകേ പോകും എന്ന് പുളളിക്ക് അറിയാം.

അപ്പോഴത് കാലേക്കൂട്ടി അവിടെ സംസാരിച്ചു. ഇതിനക്ക് ക്രി മി ന ൽ ഗൂ ഢാ ലോ ചന ഉണ്ടെന്ന് ആദ്യമായി പറഞ്ഞത് മഞ്ജു വാര്യർ ആണ്. എന്തുകൊണ്ടാണ് അവർ ക്രി മി ന ൽ ഗൂഢാലോചന എന്ന വാക്ക് പറഞ്ഞത്. ഈ നടിക്ക് സംഭവിച്ചിട്ടുളള വിഷയത്തിലെ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അവർക്ക് വ്യക്തമായി അറിയാമെന്ന് താൻ വിശ്വസിക്കുന്നു.

രഹസ്യമായി കോടതി മുറികളിലും പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിലും മൊഴി കൊടുക്കാതെ പബ്ലിക്കായി ഒരു പ്രസ്താവന നടത്തണം. അവരുടെ വാക്കുകൾ കേരളം പ്രതീക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു നമ്പർ വൺ സ്ത്രീ ആയി കണക്കാക്കാവുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. അവർ വന്ന് പറയുന്ന വാക്കുകൾ ജനത്തെ സ്വാധീനിക്കും.

തനിക്ക് ചില കാര്യങ്ങളിൽ സംശയമുണ്ടെന്ന് അവർ പറയണം. അവർ വിഷയങ്ങൾ പറയേണ്ട. മുൻ ഭർത്താവുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഒരു കാര്യവും പറയേണ്ട. മകളെ ബാധിക്കുന്ന ഒരു കാര്യവും പറയേണ്ട. എന്നാൽ മുൻ ഭർത്താവിനെ ബാധിക്കുന്ന കാര്യം പറയാതിരിക്കരുത്. തന്റെ മുൻ ഭർത്താവാണ് മകളുടെ അച്ഛനാണ് എന്ന് പറഞ്ഞാൽ അദ്ദേഹമൊരു ക്രി മി ന ൽ ആണെങ്കിൽ അവർക്ക് അറിയാവുന്ന കാര്യങ്ങൾ പൊതുസമൂഹത്തോട് പറയണം.

Also Read
ഒരിക്കലും വീട്ടിലേക്ക് മടങ്ങി പോകില്ല, ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്റെ ഉമ്മ, അവർ എന്നെ ഒരിക്കലും മനസ്സിലാക്കില്ല, ഒരിക്കലും അവരെ കാണണ്ട, ജാസ്മിൻ പറയുന്നു

അല്ലാതെ അടച്ചിട്ട കോടതി മുറിയിലും ഹോട്ടൽ മുറിയിലും മാത്രം പറഞ്ഞ് തടിതപ്പുന്ന രീതി അവർ മാറ്റണം. അവർ തുറന്ന് പറഞ്ഞേ മതിയാവൂ. അവർ ഒരു ന്യൂട്രൽ നിലപാട് സ്വീകരിക്കുന്ന സ്ത്രീയാണ് എന്നാണ് മനസ്സിലാക്കുന്നത്. അവർ പറയുന്നത് നമ്മൾ കാണാറില്ല. പക്ഷേ അവരുടെ പെരുമാറ്റം ചില പ്രസംഗങ്ങൾ അവർ പറഞ്ഞുവെന്ന് പറയുന്ന പത്രവാർത്തകൾ വെച്ച് നോക്കുമ്പോൾ അവർക്ക് നിഷ്പക്ഷ നിലപാടാണ് എന്നാണ് മനസ്സിലാക്കുന്നത്.

അവരെ സ്വാധീനിക്കാൻ വേണ്ടി ദിലീപ് അവരുടെ ഫ്‌ളാറ്റിൽ പോയതായി അറിവുണ്ട്. ഒരു പ്രൊഡക്ഷൻ കൺട്രോളറേയും കൂട്ടി അവർ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് പോയിട്ടുണ്ട്. അത് ശരിയാകാം തെറ്റാകാം. പക്ഷേ എന്നിട്ട് പോലും മഞ്ജു വാര്യർ വഴങ്ങിയില്ലെന്നാണ് അറിഞ്ഞതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

Advertisement