മുന്‍പ് ചെയ്ത ജോലിയില്‍ സന്തുഷ്ടയായിരുന്നു, അതിനിടെയാണ് ഈ സിനിമ വന്നത്; 15 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നല്ല റോളുകള്‍ ലഭിച്ചിട്ടില്ല: നിത്യ ദാസ്

592

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തല്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു.

ALSO READ- ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് ശരിക്കും അസൂയ തോന്നുന്നത് എന്ന് അനിയത്തി വരദ; അതെനിക്ക് അറിയാമെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അഭയ ഹിരണ്‍മയി

2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നിത്യാ ദാസ് തന്റെയും മക്കളുടെയും വിശേഷങ്ങള്‍ എപ്പോഴും ഇന്‍സ്റ്റാഗ്രാം വഴി പങ്കുവയ്ക്കാറുമുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയില്‍ സജീവമാകുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. ഇപ്ോഴിതാ തിരിച്ചുവരവില്‍ യെ്ത സിനിമയെ കുറിച്ച് പ്രതികരിക്കുകയാണ് നിത്യ.

15 വര്‍ഷത്തിന് ശേഷം ചെയ്യുന്ന ചിത്രമാണ് പള്ളിമണിയെന്നും തന്നെ സംബന്ധിച്ചിടത്തോളം പറയുകയാണ് എങ്കില്‍ 15 വര്‍ഷത്തിന് ശേഷം ഒരു കേന്ദ്രകഥാപാത്രം കിട്ടുന്നത് വലിയ ഭാഗ്യമാണെന്നും നിത്യ പറയുന്നു. അതിനു അവസരം തന്ന ഡയറക്ടര്‍ക്കും, നിര്‍മ്മാതാവിനും, റൈറ്റര്‍ക്കും ഞാന്‍ ആദ്യമേ നന്ദി പറയുന്നുവെന്നും താരം പ്രതികരിച്ചു.

ALSO READ- അത്രയും വലിയൊരു ഡയറക്ടറിനോട് എനിക്ക് നോ പറയാനാവില്ല; ഞാനങ്ങനെ നോ പറയുന്ന ഒരാളല്ല, അഞ്ജലിയെ പോലെയുള്ള കരിയര്‍ എനിക്ക് വേണ്ടെന്ന് പറഞ്ഞൊരു നടിയുണ്ട്: അഞ്ജലി നായര്‍

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. കൂടെയുള്ളവര്‍ അത്രയും സപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് എനിക്ക് ഈസിയായി അഭിനയിക്കാന്‍ വീണ്ടും കഴിഞ്ഞത്. തനിക്ക് എല്ലാം പുതുമയുള്ള കാര്യം ആയിരുന്നെന്നും കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍, സഹപ്രവര്‍ത്തകര്‍ എല്ലാവരും സെറ്റില്‍ അടിപൊളിയാണെന്നും നിത്യ പറയുന്നുണ്ട്.

മുന്‍പും അവസരങ്ങള്‍ വന്നെങ്കിലും നല്ല കഥാപാത്രങ്ങള്‍ ഒന്നും വന്നില്ല. അതുകൊണ്ടു വേണ്ടെന്ന് വെച്ചതായിരുന്നു. ആ സമയത്തും സണ്‍ ടിവിയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അതില്‍ ഹാപ്പി ആയിരുന്നു. ഇതിനിടെ ഈ സിനിമയെ കുറിച്ച് റൈറ്റര്‍ അനിലേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമായതോടെയാണ് ചെയ്യാന്‍ തീരുമാനിച്ചതെന്നും നിത്യ പറഞ്ഞു.

ശ്വേത മേനോന്‍, നിത്യ ദാസ് എന്നിവരെത്തുന്ന കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്.

Advertisement