ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് ശരിക്കും അസൂയ തോന്നുന്നത് എന്ന് അനിയത്തി വരദ; അതെനിക്ക് അറിയാമെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അഭയ ഹിരണ്‍മയി

2142

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും ആയിരുന്നു അഭയയെ ഏറെയും വാര്‍ത്തകളില്‍ നിറച്ചത്.

വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.

Advertisements

വിവാഹിതനായ ആളോടൊപ്പം ലിവിങ് ടുഗെദര്‍ ആണ് നയിക്കുന്നത് എന്ന അഭയയുടെ തുറന്നുപറച്ചിലാണ് വലിയ തോതില്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയ്ക്ക് വഴിവെച്ചത്. അന്ന് അഭയയ്ക്കെതിരെ രൂക്ഷ വി മര്‍ശ നങ്ങള്‍ ഉയര്‍ന്നിരുന്നു.

നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ അഭയ ഹിരണ്‍മയിക്ക് പിന്തുണ ഏറുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്.
ഈ എപിസോഡ് പുറത്തുവന്നതോടെ ഒരുപാട് പേര്‍ താരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ALSO READ- അത്രയും വലിയൊരു ഡയറക്ടറിനോട് എനിക്ക് നോ പറയാനാവില്ല; ഞാനങ്ങനെ നോ പറയുന്ന ഒരാളല്ല, അഞ്ജലിയെ പോലെയുള്ള കരിയര്‍ എനിക്ക് വേണ്ടെന്ന് പറഞ്ഞൊരു നടിയുണ്ട്: അഞ്ജലി നായര്‍

അതേസമയം എംജി ശ്രീകുമാര്‍ ഇന്റര്‍വ്യൂ ചെയ്തതോടെ അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ പാട്ട് നേരിട്ട് കേള്‍ക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഭയ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അക്കാര്യത്തില്‍ ചേച്ചിയോട് അസൂയ തോന്നിയെന്നായിരുന്നു സഹോദരി വരദ ജ്യോതിര്‍മയിയുടെ കമന്റ്.

ഇക്കാര്യത്തില്‍ എനിക്ക് അസൂയ തോന്നുന്നു. ഹാപ്പിലി ജെലസ് എന്നായിരുന്നു അഭയയോട് അനിയത്തി വരദ പറയുന്നത്. ഇതിനോട് ‘ഹാ ഹാ അക്കാര്യം എനിക്കറിയാം’- എന്നായിരുന്നു അഭയ പ്രതികരിച്ചത്.

ALSO READ- മോശം സമയം, മോശം ദിവസം; സ്‌കൂളില്‍ നിന്നും മടങ്ങിയ എന്റെ കുഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ്; കണ്ണീരോടെ രംഭ; ആശ്വാസ വാക്കുകളുമായി താരങ്ങളും ആരാധകരും

അഭിമുഖത്തിനിടെ സാര്‍ എനിക്ക് വേണ്ടിയൊരു പാട്ട് പാടിത്തരാമോയെന്ന് ഏഭയ ചോദിക്കുകയായിരുന്നു. ഉടനെ ഒരു മടിയും കൂടാതെ നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ എന്ന ഗാനമായിരുന്നു എംജി പാടിയത്.

ഇതോടെ ജീവിതത്തിലൊരിക്കലും ഈ നിമിഷം മറക്കാനാവില്ലെന്നായിരുന്നു അഭയ പറഞ്ഞത്. അഭിമുഖത്തില്‍ അഭയയുടെ അമ്മയും പങ്കെടുത്തിരുന്നു.

Advertisement