സൂപ്പർ ചരക്ക് കാശ് നഷ്ടം വരില്ലെന്ന് ഞരമ്പന്റെ കമന്റ്, നിന്റെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനുമെന്ന് അഞ്ജു അരവിന്ദിന്റെ മറുപടി, കൈയ്യടിച്ച് ആരാധകർ

560

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താര സുന്ദരിയാണ് നടി അഞ്ജു അരവിന്ദ്. നായികയായും സഹനയായും ഒക്കെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയ താരം കൂടിയായിരുന്നു അഞ്ജു അരവിന്ദ്.

അക്ഷരം എന്ന സിനിമയിലൂടെ 1995 ൽ ആണ് അഞ്ജു അരവിന്ദ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും കന്നഡയിലും നടി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. 1996ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരവിന്ദ് തമിഴിലേക്ക് അരങ്ങേറിയത്.

Advertisements

സ്റ്റൈൽമന്നൻ രജനികാന്ത്, സൂപ്പർതാരം ശരത്കുമാർ, ദളപതി വിജയ് തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു തമിഴിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ൽ ജനുമടത എന്ന കന്നട ചിത്രത്തിൽ വേഷമിട്ടത്.

ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ വേഷമിട്ടത്. 2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു.

അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു അരവിന്ദ് പറഞ്ഞിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം 2013ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന സിനമയിലൂടെ ആണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയിൽ സജീവമായത്. ഇപ്പോൾ സിനിമകളിൽ അമ്മ വേഷം ചെയ്യുന്നതിനൊപ്പം സീരിയലുകളിലും താരം വേഷമിടുന്നുണ്ട്. സോഷ്യൽ മീഡിയയിവും സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞദിവസം തന്റെ ഒരു പോസ്റ്റിന് വളരെ മോശമായി കമന്റ് നൽകിയ ഒരു ആരാധകന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് അഞ്ജു അരവിന്ദ്. നടി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

സൂപ്പർ ചരക്ക് കാശ് നഷ്ടം വരില്ല എന്നായിരുന്നു ഒരു ഞരമ്പന്റെ കമന്റ്. നിങ്ങളുടെ അമ്മയേയും, പെങ്ങളേയും പോലെ സൂപ്പർ ചരക്ക് തന്നെയാണ് ഞാനും എന്നാണ് അഞ്ജു ഞരമ്പുരോഗിക്ക് നൽകിയ മറുപടി. ഇതിന്റെ സ്‌ക്രീൻഷോട്ടാണ് കഷ്ടം ഓരോരുത്തരുടെയും കാഴ്ചപ്പാട് എന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു എന്ന ക്യാപ്ഷ്യനോടെയാണ് അഞ്ജു അരവിന്ദ് ഷെയർ ചെയ്തത്.

ഇതിനോടകം തന്നെ താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റിന് താഴെ കമന്റുകൾ ചെയ്യുന്നത്.

Advertisement