മോഹൻലാൽ എത്തയിട്ടും സീൻ എഴുതിയിട്ടില്ല, പേടിച്ച് വിറച്ച് 15 മിനിറ്റ് കൊണ്ട് എഴുതി ഒപ്പിച്ച ആ സീൻ സർവ്വകാല ഹിറ്റായി: സംഭവം ഇങ്ങനെ

1613

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണാ പ്രിയദർശൻ. മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റാക്കിയ അദ്ദേഹം ബോളിവുഡിലും നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി. തമിഴക ത്താകട്ടെ കാഞ്ചീവരം പോലെയുള്ള സമാന്തര സിനിമകളും അദ്ദേഹത്തിന്റേതായി പിറവിയെടുത്തിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പൂർത്തിയാക്കി റിലീസിനായി വെയിറ്റു ചെയ്യുകയാണ് അദ്ദേഹം. കഴിഞ്ഞ വർഷം പുറത്തിറങ്ങേണ്ട മരയ്്ക്കാർ കോവിഡ് പ്രതിസന്ധിമൂലം റിലീസ് നീണ്ടുപോവുകയാണ്. മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് മരയ്ക്കാരിൽ നായകനാകുന്നത്.

Advertisements

അതേസമയം മലയാള സിനിമയിൽ പ്രിയദർശൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് മോഹൻലാലിനെ നായകനാക്കി ആണ്. ഒരു പക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടാണ് മോഹൻലാൽ പ്രിയദർശൻ ടീം എന്ന് തന്നെ പറയാം. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ 1994 ൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് മിന്നാരം.

Also Read
രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡസ്‌കിൽ കിടന്നുറങ്ങുമായിരുന്നു, ജീവിക്കാൻ വഴിയില്ലായിരുന്നു, ബാല വിവാഹമായിരുന്നു: തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

ഈ ചിത്രത്തിലെ ഗാനങ്ങളും, മോഹൻലാൽ ജഗതി പപ്പു ശങ്കരാടി മണിയൻ പിള്ള രാജു ടീമിന്റെ കോമഡി സീനുകളുമെല്ലാം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. മിന്നാരത്തിലെ ഏറ്റവും ഹിറ്റായ ഒരു രംഗമാണ് മോഹൻലാൽ മണിയൻ പിള്ള രാജു ടീമിന്റെ പ്രശസ്തമായ, കുഞ്ഞിന്റെ പേര് മല മല എന്ന ഡയലോഗ് പറയുന്ന സീൻ.

ഇപ്പോഴിതാ ആ രംഗം എഴുതിയതിനെ കുറിച്ച് പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ. ആ സീൻ ഷൂട്ട് ചെയ്യേണ്ട ദിവസം രാവിലെ ആയപ്പോഴും ആ രംഗം എഴുതിയിട്ടുണ്ടായിരുന്നില്ല. രാവിലെ മോഹൻലാൽ റെഡി ആയി സെറ്റിൽ എത്തുമ്പോൾ സീൻ ഇല്ലാതിരുന്നാൽ ലാൽ തന്നെ വഴക്ക് പറയും എന്ന് പേടിച്ചു.

Also Read
നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നാണ് ആള് പറഞ്ഞത്: വെളിപ്പെടുത്തലുമായി അനുശ്രീ

മോഹൻലാലിന്റെ വഴക്ക് കേൾക്കാതിരിക്കാൻ സെറ്റിൽ ഇരുന്ന് 15 മിനിറ്റ് കൊണ്ടാണ് ആ രംഗം എഴുതി തീർത്തത് എന്നും പ്രിയദർശൻ പറയുന്നു. ഇപ്പോൾ ആ സിനിമ റിലീസ് ചെയ്ത് 27 വർഷങ്ങൾ പിന്നിടുമ്പോഴും ആ രംഗം മലയാള സിനിമാ ചരിത്രത്തിലെ തന്നെ എവർഗ്രീൻ ക്ലാസ്സിക് കോമഡി സീൻ ആയി നിലനിൽക്കുകയാണ്.

അതേ സമയം മോഹൻലാൽ പ്രിയദർശൻ ടീം പോലെ മലയാളത്തിൽ നിരവധി ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ ഉണ്ടാക്കിയ മറ്റൊരു ടീം ഇല്ല. താളവട്ടം, ചിത്രം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, താളവട്ടം, ആര്യൻ, അഭിമന്യു, വെള്ളാനകളുടെനാട്, മിന്നാരം, അദ്വൈതം,കാലാപാനി, കാക്കക്കുയിൽ, ഒപ്പം,പൂച്ചക്കൊരു മൂക്കുത്തി, ഹലോ മൈ ഡിയർ റോങ് നമ്പർ, അരം+അരം=കിന്നരം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ ആണ് ഈ കൂട്ടുകെട്ടിൽ പിറന്നിരിക്കുന്നത്.

Advertisement