തന്റെ ശബ്ദത്തെ കളിയാക്കുന്നവർക്കും വിമർശിക്കുന്നവർക്കും മറുപടിയുമായി ഗായിക സിതാര കൃഷ്ണകുമാർ

31

യുവജനോൽസവ വേദികളിൽ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാർ. സ്‌കൂൾ കോളജ് കലോൽസവങ്ങളിൽ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വർഷങ്ങളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയി.

അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായികയായി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാർ. ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികൾക്ക് സിത്താര പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയിലെ ഗന്ധർവസംഗീതം സീനിയേഴ്‌സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സിതാര ശ്രദ്ധിയ്ക്കപ്പെട്ടു.

Advertisements

അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്ത സ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്‌സ് 2004 ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്.

ഡോക്ടറായ എം സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഒരു മകളാണ് സിതാരയ്ക്ക് ഉള്ളത് സാവൻ ഋതു. സിതാരയെപോലെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്.

പല ശബ്ദത്തിൽ പാടുക എന്നത് സിതാരയുടെ ഒരു പ്രത്യേക കഴിവാണ്. അതേ സമയം ശബ്ദത്തിന്റെ പേരിൽ തനിക്ക് എതിരെ ഉണ്ടായ വിമർശനങ്ങളെ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിന് സിത്താര പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

സിത്താരയുടെ വാക്കുകൾ ഇങ്ങനെ:

ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുമ്പോൾ ചോദ്യത്തിന് ഭംഗി കൂട്ടാനാണ് പലതരത്തിൽ ചോദിക്കുന്നത് എങ്കിലും ചോദിക്കുന്നവർക്ക് അറിയേണ്ടത് എന്റെ ശബ്ദത്തിലെ പലതരത്തിലുള്ള ടെക്സ്ച്വറിനെ കുറിച്ചാണ്. അതിന് ഞാൻ എന്ത് മറുപടി നൽകും എന്നത് കേൾക്കാനാണ്. ആ കാര്യത്തിൽ ചോദ്യം ചോദിക്കുന്നവർക്ക് മാത്രമല്ല, പാടുന്ന എനിക്കും കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്.

കാരണം ഒരു പ്രത്യേക റേഞ്ചിൽ എന്റെ ശബ്ദം ഇങ്ങനെയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ മുടി, നിറം എന്നു പറയും പോലെ തന്നെയാണ് ശബ്ദവും. അതിൽ ഒന്നും ചെയ്യാനില്ല. സിനിമയിൽ പാടാൻ ഈ ടെക്സ്ച്വർ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇതിനെ മറ്റൊരു അനുഭവമായി കാണുന്നു എന്നും സിതാര പറയുന്നു.

Advertisement