വെയ്റ്ററായി ജോലിയെടുത്തു, മെഡിക്കൽ ഷോപ്പിൽ മരുന്നെടുത്തു കൊടുക്കാൻ നിന്നു, ഡോർ ടു ഡോർ മാർക്കറ്റിംഗ് ചെയ്തു: സിനിമയിലെത്തും മുമ്പുള്ള കഷ്ടപാടുകൾ വിവരിച്ച് വിനയ് ഫോർട്ട്

42

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരിൽ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോർട്ട്. തുടർന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും വിനയ് ഫോർട് തിളങ്ങി.

വ്യത്യസ്തമായ വേഷങ്ങളിലൂടെ വളരെ വേഗം തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ വിനയ് ഫോർട്ടിന് കഴിഞ്ഞു. ഋതുവിന് ശേഷം അഭിനയിച്ച സിബി മലയിൽ സംവിധാനം ചെയ്ത അപൂർവ്വരാഗം എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

ഈ ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് നടൻ കാഴ്ചവെച്ചത്. അപൂർവ്വ രാഗത്തിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ വിനയ് ഫോർട്ട് ഭാഗമായി. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നടൻ സിനിമകളിൽ എത്തിയിരുന്നു. അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം പോലുളള സിനിമകളിലെ വേഷം വിനയ് ഫോർട്ടിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറി.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് വിനയ് ഫോർട്ടിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. കഴിഞ്ഞ വർഷമായിരുന്നു സിനിമ റിലീസ് ചെയ്തത്. 2019ൽ പുറത്തിറങ്ങിയ തമാശ നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു.

ഇപ്പോഴിതാ സിനിമാ മേഖലയിൽ എത്തുന്നതിന് മുമ്പ് താൻ അുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് മനസ് തുറക്കുകയാണ് വിനയ് ഫോർട്ട്. പാർട്ട് ടൈം ജോലി ചെയ്താണ് പഠനത്തിനായി പണം കണ്ടെത്തിയിരുന്നത് എന്നാണ് വിനയ് ഫോർട്ട് ക്ലബ് ഹൗസിൽ നടന്ന ഒരു ചർച്ചക്കിടെ ആരാധകരുമായി പങ്കുവച്ചത്.

സിനിമയിൽ എത്തുന്നതിന് മുമ്പ് പല മേഖലകളിലും ജോലി ചെയ്തിരുന്നതായും നടൻ വിനയ് ഫോർട്ട് പറയുന്നു. മെഡിക്കൽ ഷോപ്പിൽ മരുന്നെടുത്തു കൊടുക്കാൻ നിന്നിട്ടുണ്ട്, ഡോർ ടു ഡോർ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലെ കഫെയിൽ വെയ്റ്ററായി ജോലിയെടുത്തിട്ടുണ്ട്.

അന്നത്തെ അനുഭവ സമ്പത്താണ് ഇന്ന് താൻ സിനിമയിൽ നിന്നും തിരികെ നേടുന്നത് എന്ന് വിനയ് ഫോർട്ട് പറയുന്നു. വിനയ് ഫോർട്ടിന്റെ അച്ഛൻ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനാണ്. പത്താം ക്ലാസിന് ശേഷം ചേട്ടനോ ചേച്ചിയോ താനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അച്ഛനമ്മമാരെ ആശ്രയിച്ചിട്ടില്ല എന്ന് താരം പറയുന്നു.

സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയായിരുന്നില്ല. പാർട്ട് ടൈം ജോലികൾ ചെയ്തുവെന്നും താരം പറയുന്നു.
ഫഹദ് ഫാസിലിന് ഒപ്പം അഭിനയിക്കുന്ന മാലിക് ആണ് വിനയ് ഫോർട്ടിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കനകം കാമിനി കലഹം എന്ന നിവിൻ പോളി ചിത്രത്തിലും ഷെയ്ൻ നിഗത്തിനെ നായകനാക്കി ടികെ രാജീവ് കുമാർ ഒരുക്കുന്ന ബർമുഡ എന്ന ചിത്രത്തിലും വിനയ് ഫോർട്ട് അഭനയിക്കുന്നുണ്ട്.

Advertisement