ആരാധ്യ മോളുടെ പിറന്നാൾ ഗംഭീര ആഘോഷമാക്കി രശ്മി സോമൻ, ചിത്രങ്ങൾ വൈറൽ

32

മലയാളം സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രശ്മി സോമൻ. നിരവധി സിനിമകളിലും സീരയലുകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുള്ള രശ്മി സോമനെ ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരായ ആരാധകർ സ്വീകരിച്ചത്.

Advertisements

മനിസ്‌ക്രീനിൽ അക്ഷയപാത്രം, ശ്രീകൃഷ്ണലീല, അക്കരപ്പച്ച, പെൺമനസ്സ്, മന്ത്രകോടി തുടങ്ങിയ സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായി മാറിയിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു.

മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്ത് താമസമാക്കിയിരുന്ന നടി അടുത്തിടെ ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയത്.

സീരിയലുകളോടൊപ്പം തന്നെ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയൽ വൈറലായി മാറിരിക്കുന്നത്.

തന്റെ സഹോദരന്റെ മകൾ ആരാധ്യയ്ക്ക് ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ടുള്ളതായിരുന്നു രശ്മിയുടെ പോസ്റ്റ്. ആരാധ്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും മറ്റും രശ്മി പങ്കുവെയ്ക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും രശ്മി പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം വിവാഹ ശേഷം നാലര വർഷങ്ങൾക്ക് ശേഷമായിരുന്നു രശ്മി സോമന്റെ തിരിച്ചു വരവ്. ഹേമാംബിക ആയി എത്തിയ രശ്മിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. കാർത്തിക ദീപം പരമ്ബരയിൽ ദേവ എന്ന കഥാപാത്രമായിട്ടാണ് ഇപ്പോൾ രശ്മി തിളങ്ങുന്നത്. കഴിഞ്ഞ നാലര വർഷമായി ഭർത്താവിനൊപ്പം ദുബായിലായിരുന്നു താരം.

Advertisement