ബഷീർ ബഷിയുടെ രണ്ടാംഭാര്യ മഷൂറയെ തേടി സന്തോഷ വാർത്ത എത്തി, മധുരം നൽകി ബഷീറും സുഹാനയും ആശംസകളുമായി ആരാധകർ

50

മോഡലിംഗ് രംഗത്ത് നിന്നും ബിഗ്‌ബോസിൽ എത്തി മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബഷീർ ബഷി. അതേ സമയം രണ്ട് വിവാഹം കഴിച്ച ബഷീർ ബഷിക്ക് ചില വിമർശനങ്ങളേയും നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ബഷീർ ബഷിക്കും കുടുംബത്തിനും ആരാധകർ ഏറെയാണ്.

ബഷീർ ബഷിയും രണ്ടു ഭാര്യമാരതും ഒരു വീട്ടിൽ തന്നെയാണ് കഴിയുന്നത്. രണ്ടു വിവാഹങ്ങളും പ്രണയ വിവാഹങ്ങൾ ആയിരുന്നു. ആദ്യ ഭാര്യ സുഹാനയുടെ സമ്മതോടെയാണ് ബഷീർ രണ്ടാമത് മഷൂറയെ വിവാഹം കഴിച്ചത്. ബഷീറും കൂടുംബവും സോഷ്യൽ മീഡിയകളിലും സജീവമാണ്.

Advertisements

എല്ലാവർക്കും യൂടൂബ് ചാനലുകളും ഉണ്ട്. ഇപ്പോൾ ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറയെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. മഷൂറയുടെ യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബേഴ്‌സിന്റൈ എണ്ണാം ഒരു മില്യൺ കടന്നിരിക്കുകയാണ്. കുടുംബത്തിൽ എല്ലാവർക്കും യുട്യൂബ് ചാനലുകൾ ഉണ്ടായത് കൊണ്ട്തന്നെ കുടുംബത്തിൽ ആദ്യമായി മില്യൺ അടിച്ച സന്തോഷത്തിലാണ് താരം. ഈ സന്തോഷം ഇവർ കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുയാണ് ഇപ്പോൾ.

താൻ എഴുന്നേറ്റ് നിന്ന് തന്റെ പ്രിയതമക്ക് സല്യൂട്ട് ചെയ്യും എന്നാണ് ബഷീർ ഇതിനോട് പ്രതികരിച്ചത്. മാത്രമല്ല ഇത് അവളുടെ ആത്മാർഥയുടെയും കഷ്ടപ്പാടിന്റെയും ഫലമാണ് എന്നാണ് ബഷീർ പറയുന്നത്, കാരണം അത്രത്തോളം പ്രതിസന്ധികൾ ഈ യാത്രയിൽ മഷൂറ അതി ജീവിച്ചിട്ടുണ്ട്.

തന്നെ പ്രണയിക്കുന്ന സമയം മുതൽ നേരിട്ട പ്രതിസന്ധികളിൽ തളരാതെയാണ് അവൾ ഈ നേട്ടത്തിലേക്ക് എത്തിയതെന്നും ബഷീർ പറയുന്നുണ്. അതേ സമയം വിവാഹ ശേഷവും മഷൂറ പഠനം തുടരുകയായിരുന്നു. ആ സമയത്ത് മഷൂറയ്ക്ക് സമ്മാനമായി ഒരു ആപ്പിൾ ഐ ഫോൺ ബഷീർ നൽകിയിരുന്നു. ഇതിന്റെ വീഡിയോ ബഷീർ തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു എന്നാൽ അന്ന് അത് മഷൂറക്കെതിരെ ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു.

കൂടാതെ കോളേജിൽ സുഹൃത്തുക്കളും തന്നെ മോശമായി കളിയാക്കായിരുന്നു എന്നും ഇവർ പറയുന്നു. പിന്നീട് ഹിജാബ് ധരിക്കുന്നതിന്റെ ഒരു ട്യൂറ്റോറിയൽ ക്ലാസ് പങ്കിട്ട വീഡിയോയ്ക്ക്കും വിമർശന പെരുമഴ ആയിരുന്നുവെന്നും ആ വീഡിയോ വൈറലായത് കാരണം തന്റെ വീട്ടുകാരും തന്നെ ഒരുപാട് വഴക്ക് പറഞ്ഞു എന്നും ആ സമയത്ത് എല്ലാ പിന്തുണയും തന്ന് കൂടെ നിന്നത് ബഷീർ ആണെന്നും മഷൂറ പറയുന്നു.

ഇന്ന് ആക്ഷേപിച്ചവർ നാളെ നിന്റെ പുറകെ വരുമെന്നും ധൈര്യമായി മുന്നോട്ട് പോകാനുമാണ് ഇക്ക എന്നോട് പറഞ്ഞത് അത് അങ്ങനെ തന്നെ സംഭവിച്ചു. ഇപ്പോൾ എന്നെ ആക്ഷേപിച്ച പലരും എന്റെ പുറകെ വരുന്നുണ്ടെന്നും താരങ്ങൾ പറയുന്നു.

കൂടാതെ ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട്. യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിൽ ആണ് ഒരുമാസം തന്റെ പ്രിയപ്പെട്ടവൾ സമ്പാദിക്കുന്നത് എന്നും ബഷീർ അഭിമാനത്തോടെ തന്നെ പറയുന്നു.

Advertisement