യേ ദോസ്തീ, അർബാസ് ഖാനൊപ്പം കരോക്കെ പാടി തകർത്ത് ലാലേട്ടൻ: വീഡിയോ വൈറൽ

82

തന്റെ പിറന്നാൾ ദിനം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം ആഘോഷിച്ച് ബോളിവുഡ് താരം അർബാസ് ഖാൻ. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ ഇരുവരും ഒപ്പം അഭിനയിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നു അർബാസിന്റെ 52ാം പിറന്നാൾ.

ഒരു ഗിറ്റാറിസ്റ്റിന്റെ അകമ്പടിയോടെ മോഹൻലാലിനോടൊപ്പം പഴയ ഹിന്ദി പാട്ടുകൾ പാടിയാണ് അർബാസ് പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്യുകയും ചെയ്തു. 19,000ൽ ഏറെ ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Advertisements

അർബാസ് ഖാന്റെ ആദ്യ മലയാള ചിത്രമാണ് ‘ബിഗ് ബ്രദർ’. മോഹൻലാൽ നായകനാവുന്ന സിദ്ദിഖ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറാൻ കഴിയുന്നതിന്റെ ആഹ്ലാദം മുൻ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മോഹൻലാലിനും അർബാസിനുമൊപ്പം റജീന, സത്ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. 25 കോടിയാണ് സിനിമയുടെ ബജറ്റ്.

ബംഗളൂരുവാണ് പ്രധാന ലൊക്കേഷൻ. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും ബിഗ് ബ്രദർ. സിദ്ദിഖ് ലാൽ ചിത്രം വിയറ്റ്നാം കോളനിയാണ് ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം ലേഡീസ് ആൻഡ് ജെന്റിൽമാൻ ആയിരുന്നു ഇവരുടെ രണ്ടാമത്തെ ചിത്രം.

Advertisement