ഉപ്പും മുളകും ലൊക്കേഷനിൽ പാറുക്കുട്ടിയുടെ കിടു ഡാൻസ്: വീഡിയോ വൈറൽ

58

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും അറിയപ്പെടുന്നത് മലയാളികളെ ടെലിവിഷനിലേക്ക് വീണ്ടും അടുപ്പിച്ച പരമ്പര എന്നാണ്. ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും ചേർന്നുള്ള നിത്യജീവിത കാഴ്ചകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

സിനിമയിലെ കുട്ടി താരം പാറുവിന്റെ ഡാൻസ് ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാക്കളിൽ ഒരാളാണ് പാറുക്കുട്ടി
എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന അമേയ.

Advertisements

നാല് മാസം മാത്രം പ്രായമുള്ളപ്പോളാണ് അമേയ ഉപ്പും മുളകും ടീമിൻറെ ഭാഗമാകുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ താരമായി അമേയ മാറി. ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുള്ള പാറുക്കുട്ടിയുടെ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മൊബൈലിലെ പാട്ടിനൊപ്പം ആണ് പാറുക്കുട്ടി ചുവടുവെക്കുന്നത്. സീരിയലിലെ മറ്റു താരങ്ങളുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം.

Advertisement