അന്ന് പൃഥ്വിരാജിന്റെ നായികയായാവാൻ താല്പര്യമില്ലായിരുന്നു: നന്ദനം സിനിമ വേണ്ടെന്ന് വെച്ചതിന്റെ കാരണം തുറന്ന് പറഞ്ഞ് സംവൃത സുനിൽ

89

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് സംവൃത സുനിൽ. 2004 ൽ പുറത്തിറങ്ങിയ രസികൻ സംവിധാനം ചെയ്തത് ലാൽജോസ് ആയിരുന്നു.

പിന്നീട് മലയാളത്തിൽ നിരവധി നല്ല വേഷങ്ങൾ സമ്മാനിച്ച സംവൃത സുനിൽ 2012 ൽ വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മിലാണ് വിവാഹത്തിന് മുൻപ് സംവൃത അഭിനയിച്ച സിനിമ ഈ ചിത്രവും ഒരുക്കിയത് ലാൽജോസ് ആയിരുന്നു. ഇപ്പോൾ താൻ എങ്ങനെയാണ് സിനിമയിൽ എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് താരം.

Advertisements

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രിത്വിരാജിന്റെ നായികയായി നന്ദനം എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും താല്പര്യമില്ലാത്തത് കൊണ്ട് പോയില്ലന്നും പിന്നീട് 2004 ൽ രസികൻ വഴിയാണ് സിനിമയിൽ എത്തിയതെന്നും താരം പറയുന്നു. കോളേജ് ഹോസ്റ്റലിൽ പല്ല് തേച്ചുകൊണ്ട് നിന്നപ്പോളാണ് ലാൽജോസും രാജീവ് അങ്കിളും തന്നെ തേടിയെത്തിയതെന്നും താരം പറയുന്നു.

സംവിധായകൻ രഞിത് അങ്കിൾ കുടുംബ സുഹൃത്താണെന്നും അങ്കിൾ പറഞ്ഞിട്ടാണ് ഇവർ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ എത്തിയതെന്നും താരം പറയുന്നു. തലേദിവസം ഇവർ വിളിച്ച് തന്റെ ഉയരം ചോദിച്ചപ്പോൾ അഭിനയിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഉയരം കൂട്ടിപറഞ്ഞു.

എന്നാൽ നേരിട്ട് കണ്ടപ്പോൾ തന്റെ ഫോട്ടോയൊക്കെ എടുത്തെന്നും രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് തന്നെ സിനിമയിലേക്ക് എടുത്തെന്ന് വിളിച്ചു അറിയിച്ചെന്നും അടുത്ത ദിവസം തന്നെ രസികൻ ഷൂട്ടിംഗ് ആരംഭിച്ചെന്നും സംവൃത പറയുന്നു. അതേ സമയം നൃത്തവും മറ്റുമായി കുടുംബ ജീവിതം നയിക്കുന്ന സംവൃത നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ കൂടി 2019 ൽ തിരിച്ചെത്തിയിരുന്നു.

Advertisement