തന്റെ ശരീരം ആസ്വദിക്കുന്നവർ തന്നെയാണ് ഈ വിമർശിക്കുന്നതും: തുറന്നടിച്ച് ആർജിവിയുടെ നായിക അപ്സര റാണി

79

ബോളിവുഡിന്റെ സൂപ്പർ സംവിധായകനാണ് ആർജിവി എന്നറിയപ്പെടുന്ന രാംഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ സിനിമകൾ എല്ലാം ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ത്രില്ലറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തിരുന്നു. വിവാദ സംവിധായകനായ രാം ഗോപാൽ വർമയുടെ പുതിയ നായികയായ അപ്സര റാണിയുടെ അമിതമായ മേനി പ്രദര്ശനമായിരുന്നു ത്രില്ലർ മൂവിയുടെ ട്രെയിലറിലെ ഹൈലൈറ്റ്.

Advertisements

ട്രൈയിലറിനെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ സജീവമായിരിക്കുകയാണ്. എന്നാൽ മേനി പ്രദർശനത്തെ കുറിച്ച് അപ്സര റാണി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രമായി നിൽക്കുമ്പോൾ ശരീരത്തെ കുറിച്ചോ നഗ്‌നതയെ കുറിച്ചോ താൻ ചിന്തിക്കാറില്ല.

സംവിധായകന്റെ മനസിലുള്ളത് കഥാപാത്രത്തിലൂടെ തിരിച്ച് നൽകുക മാത്രമാണ് നടി എന്ന നിലയിൽ തന്റെ കർത്തവ്യമെന്നാണ് അപ്സര പറയുന്നത്. വിമർശിക്കുന്നവർ തന്റെ മേനി സൗന്ദര്യം ആസ്വദിക്കുന്നവരാണെന്നും വിമർശനങ്ങളെയും അംഗീകരിക്കുന്നെന്നും താരം പറയുന്നു.

ഒഡീഷ സ്വദേശിയായ അപ്സര റാണിയുടെ ആദ്യ ചിത്രമാണ് രാം ഗോപാൽ വർമ്മ സംവിധാനം ചെയുന്ന ത്രില്ലർ. ഒഡീഷയിൽ ജനിച്ച താരം ഇപ്പോൾ ഹൈദരാബാദിലാണ് താമസം. ഒഡീഷൻ കൊടുങ്കാറ്റ് എന്നാണ് അപ്സരയെ രാം ഗോപാൽ വർമ്മ വിശേഷിപ്പിച്ചിരുന്നത്.

അതേ സമയം പുറത്തിറങ്ങിയ ത്രില്ലറിന്റെ ട്രെയിലർ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടു യുടൂബ് റെക്കോർഡുകളും ടെയിലർ നേടിക്കഴിഞ്ഞു.

Advertisement