ബാലയുടെ വിവാഹ റിസപ്ഷന് പിന്നാലെ പുതിയ പോസ്റ്റുമായി അമൃതാ സുരേഷ്, വൈറലാക്കി ആരാധകർ

9162

മലയാളത്തിലെ യുവ നടൻ ബാലയും തൃശ്ശൂർ കുന്ദംകുളം സ്വദേശിനുയും ഡോക്ടർ എലിസബത്തും വിവാഹിതർ ആയതിന്റെ വാർത്തകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ പുതിയ ട്രെൻഡിങ്ങായി മുന്നേറുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടം വിവാഹത്തിന്റെ റിസപ്ഷൻ നടന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുകയാണ്. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം കഴിച്ചിരുന്നത്.

Advertisements

2010 ൽ ആയിരുന്നു ബാലയും അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ അവന്തിക എന്ന പേരുള്ള ഒരു കുഞ്ഞുമുണ്ട്.

Also Read
സ്‌കൂളിൽ പോകുമ്പോൾ ചേട്ടനും കൂടെയുണ്ടെങ്കിൽ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ, അതാണെനിക്ക് ഇച്ചാക്ക: മമ്മൂക്കയെ കുറിച്ച് കണ്ണുനിറഞ്ഞ് ലാലേട്ടൻ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അമൃത തന്റെ എല്ലാ വിശേഷങ്ങളും തന്നെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ചുമെല്ലാം ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞതോടെ അമൃതയുടെ പോസ്റ്റുകൾക്കായി കാത്തിരിക്കുക ആയിരുന്നു സോഷ്യൽ മീഡിയ.

ഇപ്പോഴിതാ അമൃതയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ കുഞ്ഞുകൾക്കും ഈ അമ്മയുടെ ഒരു ചെറിയ താരാട്ട് പാട്ട് എന്ന കുറിപ്പോടെ ഓമനത്തിങ്കൽ എന്നഗാനമാണ് അമൃത പങ്കുവെച്ചത്.

അശ്വതി ശ്രീകാന്ത്, കൗശിക മേനോൻ തുടങ്ങി നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒപ്പം മകളുടെ ഒരു വീഡിയോ കൂടി അമൃത പങ്കുവെച്ചിരുന്നു. അതേ സമയം വിവാഹ റിസപ്ഷനിൽ മകളെക്കുറിച്ച് ബാല പ്രതികരിച്ചിരുന്നു.

Also Read
എന്റെ മകളുടെ അമ്മയാണ് മഞ്ജു, ആ ബഹുമാനവും മാന്യതയും ഞാൻ കൊടുക്കണം: വീണ്ടും വൈറലായി ദീലീപിന്റെ പഴയ അഭിമുഖം

നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിന്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ടാകും.

മറ്റുള്ളവരുടെ കാര്യത്തിൽ കമന്റടിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു റിലീഫ് എന്നായിരുന്നു ബാലയുടെ പ്രതികരണം മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകന്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാമെന്നും ബാല പറഞ്ഞിരുന്നു.

Advertisement