Home Entertainment

എന്റെ മകളുടെ അമ്മയാണ് മഞ്ജു, ആ ബഹുമാനവും മാന്യതയും ഞാൻ കൊടുക്കണം: വീണ്ടും വൈറലായി ദീലീപിന്റെ പഴയ അഭിമുഖം

853

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് സംവിധാന സഹായിയായി എത്തി പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞ് മലയാള സിനിമയിലെ ജനപ്രിയ സൂപ്പർതാരമായി മാറിയ നടനാണ് ദിലീപ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളൂടെ മലയാളി മനസ്സിൽ കുടിയേറുകയായിരുന്നു ദിലീപ്.

സംവിധായകൻ കമലിന്റെ അസ്സോസിയേറ്റായിട്ടായിരുന്നു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പട്ടു താരം. സുനിൽ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെ ആണ് ദിലീപ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്ന ദിലീപ് മലയാള സിനിമയിലെ അനിഷേധ്യ ശക്തിയായി മാറിയിരുന്നു.

Advertisements

ഒന്നിനൊന്ന് മികച്ച സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ദിലീപ് കോമഡി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരം കൂടിയാണ്. ദിലീപ് കല്യാണരാമനും, ഈ പറക്കും തളികയും, പഞ്ചാബ് ഹൗസും, മീശമാധവനും എല്ലാം തന്നെ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും സനിമാ പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ആണ്.

Also Read
എല്ലാം കൊണ്ടും എന്റെ ഭാര്യ വളരെ സുന്ദരിയാണ്, വിവാഹ ശേഷം രണ്ടാം ഭാര്യയെ കുറിച്ചുള്ള ബാലയുടെ വാക്കുകൾ വൈറൽ

വ്യത്സ്തമായ വേഷപ്പകർച്ചകളും കോമഡിക്ക് ഒപ്പം സീരിയസ് കഥാപാത്രങ്ങളും വളരെ അനായാസമായി ദിലീപ് കൈകാര്യ ചെയ്തിരുന്നു. സിനിമ ജീവിത്തിൽ വലിയ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് ആണ് ദിലീപിന്റെ വ്യക്തി ജീവിതത്തിൽ ചില പ്രതിസന്ധികൾ വന്നത്.

ആദ്യകാലത്ത് തന്റെ ഒപ്പം സിനിമയിൽ നായികയായി എത്തിയ മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ചെങ്കലും ഈ ബന്ധം പിരിയുകയായിരുന്നു. മലയാള സിനിമയിൽ നിറഞ്ഞു നിന്ന സമയത്ത് ആണ് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

എന്നാൽ ആരാധകരെ എല്ലാം ഞെട്ടിച്ച് കൊണ്ട് ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. എന്നാൽ ഇവരുടെ വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇരുവരും എവിടെയും തുറന്ന് പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ കുറച്ചച്ച വർഷങ്ങൾക്ക് മുൻപ് ഉള്ള ദിലീപിന്റെ ഒരു അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആ അഭിമുഖത്തിന്റെ ദിലീപിന്റെ വൈറൽ ആകുന്ന വാക്കുകൾ ഇങ്ങനെ:

അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്ന്. ജീവിതം ഒന്നേ ഉള്ളു, ആ ജീവിതത്തിൽ നമ്മൾ മ രി ച്ചു ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ.

Also Read
ആറ്റ്‌ലി ഷാരുഖ് നയൻതാര ചിത്രത്തിൽ ദളപതി വിജയിയും ഒരു പ്രാധാന വേഷത്തിൽ, ആവേശത്തിൽ ആരാധകർ

മഞ്ജു ഒരു നല്ല നടിയാണ്.എല്ലായിടത്തും തിളങ്ങാൻ മഞ്ജുവിന് കഴിയട്ടെ. മഞ്ജു എന്ന് പറയുന്നത് എന്റെ മകളുടെ അമ്മ കൂടിയാണ് ആ ബഹുമാനം ഞാൻ എല്ലായിടത്തും കാണിക്കണം എന്നും ആയിരുന്നു ആ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പ്രതികരിച്ചത്.

അതേ സമയം മഞ്ജു വാര്യരും ഒരിടത്ത് പോലും ദിലീപിനെ മോശമായി ചിത്രീകരിച്ച് കൊണ്ട് ഇത് വരെ സംസാരിച്ചിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്. മഞ്ജു വാര്യരിൽ നിന്നും വിവാഹമോചനം നേടിയ ദിലീപ് പിന്നീട് നടി കാവ്യാ മാധവനെ വിവാഹം കഴിക്കുക ആയിരുന്നു. ഈ ബന്ധത്തിൽ മഹാലക്ഷ്മി എന്ന ഒരു മകളും ഇവർക്ക് പിറന്നിരുന്നു.

Advertisement