സത്യത്തിൽ അന്ന് ഞാൻ സജിന്റെ വീട്ടിൽ പോയത് എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ആലീസ് ക്രിസ്റ്റി

758

മലയാളം സിരീയലുകളുടെ ആരാധകരായ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ഏതാനം മാസങ്ങൾക്ക് മുമ്പാണ് നടിയുടെ വിവാഹം കഴിഞ്ഞത്. പത്തനാപുരം സ്വദേശി സജിൻ ആണ് ആലീസിന്റെ ഭർത്താവ്. സോഷ്യൽ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയ ഒന്നായിരുന്നു ആലീസിന്റെ വിവാഹം.

സജിനുമായുള്ള വിവാഹത്തോട് അനുബന്ധിച്ചാണ് ആലീസ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്. പിന്നീട് താരം തന്റെ ഓരോ വിശേഷങ്ങളും അതിലൂടെയാണ് ആരാധകരെ അറിയിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ ആലീസും സജിനും വിവാഹമോചിതർ ആവുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

ഇതിനെക്കുറിച്ച് കുറിച്ച് മുൻപൊരു അഭിമുഖത്തിൽ താരങ്ങൾ തുറന്ന് പറയുകയും ചെയ്തു. ഇപ്പോഴിതാ താരം അന്ന് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും സമൂഹ മാധ്യമങ്ങിൽ വൈറലായിരിക്കുന്നത്. തങ്ങൾ രണ്ട് പേരും പെർഫക്ട് കപ്പിൾസ് ആയത് കല്യാണത്തിന് ശേഷമാണെന്നാണ് ആലീസും സജിനും പറഞ്ഞത്.

Also Read
എന്റെ സർക്കിളിൽ മാത്രം! പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ദ്രജിത്ത്

ഇരുവരും പ്രണയിക്കുന്ന സമയത്ത് ഫോണിലൂടെ വിളിച്ച് എന്നും വഴക്ക് ആയിരുന്നെന്നും താരം പറഞ്ഞു. എന്നാൽ അപ്പോഴൊക്കെ കല്യാണത്തിന് ശേഷമേ നിനക്ക് എന്നെ മനസ്സിലാവൂ എന്നാണ് ഇച്ചായൻ പറഞ്ഞതൊന്നും ആലീസ് പറഞ്ഞു. കല്യാണത്തിന് ശേഷം എല്ലാം മനസിലായി എന്നും താരം പറഞ്ഞു.

ഇപ്പോൾ ഇരുവരും തമ്മിലുള്ള വഴക്ക് കുറഞ്ഞെന്നാണ് ആലീസ് പറഞ്ഞത് . ആലീസുമായി പ്രണയം തുടങ്ങിയതിനു ശേഷവും താൻ നൂറ് ശതമാനം കമ്മിറ്റ്‌മെന്റ്‌സ് കാണിച്ചിരുന്നില്ല എന്നാണ് സജിൻ പറഞ്ഞത്. കാരണം ഈ ബന്ധം കല്യാണം വരെ പോകുമെന്ന് ഒരിക്കലും താൻ വിശ്വസിച്ചിരുന്നില്ല എന്നാണ് സജിൻ പറഞ്ഞത്.

തങ്ങൾ തമ്മിൽ പന്ത്രണ്ട് ദിവസത്തോളം വഴക്ക് കൂടിയിട്ട് മിണ്ടാതെ ഇരുന്നിട്ടുണ്ട് എന്നും താരം പറഞ്ഞു. ആ സമയത്തും ആലീസിനെ സമാധാനപ്പെടുത്താനോ കാണാനോ താൻ നിന്നിരുന്നില്ല. അതിന് ശേഷം ആലീസ് വീട്ടിൽ വന്ന ശേഷമാണ് ഈ ബന്ധം സീരിയസ് ആണെന്ന തോന്നൽ തന്നിൽ ഉണ്ടാവുന്നത് എന്നും സജിൻ വ്യക്തമാക്കി.

സത്യത്തിൽ അന്ന് താൻ വീട്ടിൽ പോയത് ഈ ബന്ധം ഇനി വേണ്ട ഇരുവർക്കും ബ്രേക്കപ്പ് ആകാം എന്ന് പറയാൻ വേണ്ടിയാണ് എന്നും ആലീസ് പറഞ്ഞു. വഴക്കിന് ശേഷം താനിനി വരില്ല എന്നാണ് ഇച്ചായൻ കരുതിയത് എന്നും ആലീസ് പറഞ്ഞു.

Also Read
കാണുന്ന പോലെ അല്ല, ആളൊരു വക്കീലാണ്; ഉപ്പും മുളകിൽ മുടിയന്റെ ഭാര്യയായി എത്തിയ ശൈത്യ സന്തോഷ് ആള് നിസ്സാരകാരിയല്ല! നടിയുടെ വിശേഷങ്ങള്‍ ഇങ്ങനെ

എങ്കിൽ അത് കാണിച്ച് കൊടുക്കാം എന്ന് കരുതിയാണ് താൻ വീട്ടിലേക്ക് പുറപ്പെട്ടതെന്ന് ആലീസ് പറഞ്ഞു. എന്നാൽ അത്രയും ദൂരം യാത്ര ചെയ്ത് വീട് തേടി പിടിച്ച് ആലീസ് വരുമെന്ന് താൻ കരുതിയില്ലെന്നാണ് സജിൻ പറഞ്ഞത്. അത് കൊണ്ട് തന്നെ ഈ ബന്ധം ഇങ്ങനെ വിവാഹത്തിൽ എത്തിയെന്നും താരം വ്യക്തമാക്കി.

Advertisement