എന്റെ സർക്കിളിൽ മാത്രം! പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ദ്രജിത്ത്

523

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനികളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇന്ദ്രജിത് നടനായി തിളങ്ങുന്നതിനിടെ പൃഥ്വിരാജ് സംവിധായകനും നിർമാതാവായുമെല്ലാം കഴിവ് തെളിയിച്ചുകഴിഞ്ഞു.

കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന നടനാണ് ഇന്ദ്രജിത്ത്. വില്ലൻ കഥാപാത്രത്തിലൂടെയാണ് സിനിമയിൽ എത്തിയ താരം പിന്നീട് നായകനായും കോമഡി താരമായും തിളങ്ങി. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് ഇന്ദ്രജിത്ത്.

Advertisements

അതേസമയം, പൃഥ്വിരാജിൽ നിന്നും എല്ലാ കാര്യങ്ങളിലും വ്യത്യസ്തനാണ് ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലൂടെ പല വിഷയങ്ങളിലും പൃഥ്വിരാജ് പ്രതികരിക്കുകയും അഭിപ്രായം പറയുകയും ചെയ്യാറുണ്ടെങ്കിലും ഇന്ദ്രജിത്ത്. താരം എല്ലാ വിഷയങ്ങളിലും പ്രതികരിച്ച് കണ്ടിട്ടില്ല. എന്നാൽ അതിന്റെ കാരണം താരം തന്നെ പറഞ്ഞിട്ടുമുണ്ട്.

ALSO READ-രണ്ടുപേരെ പറ്റിച്ചാണ് ഞാൻ സമ്മാനത്തുക കൈക്കലാക്കിയത് എന്ന ആരോപണം കേട്ട് മടുത്തു; ക്ഷമയ്ക്കും പരിധിയുണ്ട് എന്ന് ദിൽഷ പ്രസന്നൻ

പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു കണ്ടിട്ടില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ‘ഞാൻ സോഷ്യൽ മീഡിയയിൽ പൊതുവേ ആക്റ്റീവ് അല്ല. ഓരോ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്റെ സർക്കിളിൽ ഞാൻ പ്രതികരിക്കാറുമുണ്ട്. എന്റെ സുഹൃത്തുക്കളോടും എനിക്ക് അറിയാവുന്ന ആളുകളോടും ഞാൻ അതെല്ലാം ചർച്ച ചെയ്യാറുണ്ട്.’-എന്നാണ് ഇന്ദ്ജിത്തിന്റെ പക്ഷം.

‘പബ്ലിക്കായി ഇടാൻ, അങ്ങനെയൊരു ആളല്ല ഞാൻ. അത് തെറ്റാണോ, ശരിയാണോ എന്ന് അറിയില്ല. ഞാൻ ഇട്ടിട്ടില്ല എന്ന് പറയാൻ പറ്റില്ല. ഇട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങൾക്കും അങ്ങനെ പ്രതികരിക്കാൻ തോന്നിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സിനിമ സംബന്ധിച്ച കാര്യങ്ങൾ ഇടും എന്നല്ലാതെ ഞാൻ പൊതുവെ ആക്റ്റീവ് അല്ല.’ ഇന്ദ്രജിത് പറഞ്ഞു.

ALSO READ-അച്ഛന്റെ പ്രായമുള്ള നായകൻമാർക്ക് ഒപ്പം മകൾ അഭിനയിക്കുമോ: ജാൻവിയെ കുറിച്ച് ചോദിച്ചവരോട് അന്ന് ശ്രീദേവി നൽകിയ മറുപടി ഇങ്ങനെ

പൃഥ്വിരാജിനെ നേരിൽ കാണുമ്പോൾ ഞങ്ങൾ ഒന്നും സംസാരിക്കാറില്ലെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. പരസ്പരം നോക്കിയിരിക്കുകയാണ് ചെയ്യാറുള്ളത്. വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട ഞങ്ങൾ തമ്മിൽ കാണാറുള്ളൂവെന്നും കൂടാതെ നേരിൽ കാണുമ്പോൾ അധികം സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്നും പേഴ്‌സണൽ കാര്യങ്ങളൊക്കെയാണ് സംസാരിക്കുന്നതെന്നും താരം പറഞ്ഞു.

Advertisement