അച്ഛന്റെ പ്രായമുള്ള നായകൻമാർക്ക് ഒപ്പം മകൾ അഭിനയിക്കുമോ: ജാൻവിയെ കുറിച്ച് ചോദിച്ചവരോട് അന്ന് ശ്രീദേവി നൽകിയ മറുപടി ഇങ്ങനെ

116

ഇന്ത്യൻ സിനിമയിലെ മൂടിചൂടാമന്നയായിരുന്നു താരറാണി ശ്രീദേവി. എന്നാൽ ശ്രീദേവിയുടെ അപ്രതീക്ഷിത വിയഗം സിനിമലോകത്തെ ഒന്നടങ്കം ദു:ഖത്തിലാക്കിയിരുന്നു. 2018 ഫെബ്രുവരി 24ന് ദുബായിലാണ് ശ്രീദേവി അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്. ബാലതാരമായി തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീദേവി പിന്നീട് ബോളിവുഡിലും താര സുന്ദരി പട്ടം സ്വന്തമാക്കി. ഇന്നും ആ താര പദവിയിൽ കൈവെയ്ക്കാൻ ആർക്കും ആയിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം.

ശ്രീദേവിക്ക് പകരം ശ്രീദേവി മാത്രമേ ഉള്ളൂ എന്നാണ് സിനിമാ ലോകം പറയുന്നത്. 90 കളിൽ പല പുരുഷ താരങ്ങളേക്കാൾ കൂടുതൽ പ്രതിഫലം, താരമൂല്യം, ബോക്‌സ് ഓഫീസ് വിജയം തുടങ്ങിയവ അവകാശപ്പെടാനുണ്ടായിരുന്ന ശ്രീദേവിക്ക് ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതിയും സ്വന്തമാക്കാനായിട്ടുണ്ട്.

Advertisements

ശ്രീദേവി തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ വിജയം വരിച്ച താരമാണ്. നടിയുടെ ഈ ഖ്യാതി മറ്റൊരു നടിക്കും ഇതുവരെ ലഭിച്ചിട്ടില്ല. ശ്രീദേവിയുടെ രണ്ട് പെൺമക്കളായ ജാൻവി കപൂറും ഖുശി കപൂറും ഇന്ന് ബോളിവുഡ് നടിമാരാണ്. ഖുശി കപൂറിന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്നതേ ഉള്ളൂ. ജാൻവി കപൂർ ഇതിനകം ബോളിവുഡിലെ മുൻനിര യുവ നായികയായി മാറിക്കഴിഞ്ഞു. ഗുഡ് ലക്ക് ജെറി എന്ന് നടിയുടെ ഏറ്റവും പുതിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്.

ALSO READ- നാട്ടിൽ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു; ഏറെ സങ്കടപ്പെട്ട സമയത്ത് ലഭിച്ച സർപ്രൈസിൽ കണ്ണ് നിറഞ്ഞ് ഉറ്റ സുഹൃത്ത് കലാ മാസ്റ്റർ!

അതേസമയം, മുൻപ് ഒരിക്കൽ മകളുടെ സിനിമാ പ്രവേശനത്തെ പറ്റി ശ്രീദേവി സംസാരിച്ചിരുന്നു. സിനിമകളിൽ പ്രായമുള്ള നായകൻമാരുടെ ഒപ്പം മകൾ നായികയായി അഭിനയിക്കുന്നതിൽ പ്രശ്‌നമുണ്ടോ എന്ന ചോദ്യവും ശ്രീദേവിക്ക് നേരെ വന്നു. നടി വളരെ ലാഘവത്തോടെ ഈ ചോദ്യത്തിന് മറുപടി നൽകി.

അതിൽ കുഴപ്പമില്ലെന്നാണ് ശ്രീദേവി പറഞ്ഞത്. നായകൻമാർ ഇപ്പോഴും കാണാൻ നല്ലതാണ്. ആളുകൾ അവരെ സ്വീകരിക്കുന്നു. അവർക്കത് ഗുണകരമാവുന്നുണ്ട്. അത് മാറ്റണമെന്ന് പറയാൻ ഞാനാരാണെന്നും ശ്രീദേവി അന്ന് ചോദിച്ചു. നടൻ നാഗേശ്വര റാവുവിനൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ മകനൊപ്പവും അഭിനയിച്ചു. അതേപോലെ ജാൻവിക്കും ഈ സൂപ്പർ സ്റ്റാറുകൾക്കും സംഭവിച്ചാലെന്താണ് കുഴപ്പമെന്നും ശ്രീദേവി അന്ന് ചോദിച്ചിരുന്നു.

ALSO READ- ജയറാം ഒരുപാട് പേരെ ഇട്ട് കറക്കിയിട്ടുണ്ട്, ചെറിയ സംവിധായകരെ ഒക്കെ പറ്റിച്ചിട്ടുണ്ട്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; വൈറലായി തുറന്നുപറച്ചില്‍

മക്കൾ സിനിമയിലേക്ക് വരുന്നതിനോട് ശ്രീദേവിക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ല. നടി തന്നെ അക്കാലത്ത് ഇത് തുറന്ന് പറയുകയും ചെയ്തിരുന്നു. മക്കൾ വിവാഹം കഴിച്ച് സ്വസ്ഥമായി ജീവിക്കുന്നത് കാണാനായിരുന്നു തനിക്ക് താൽപര്യം എന്നും എന്നാൽ മകൾക്ക് സിനിമാ ആഗ്രഹമുള്ളത് തിരിച്ചറിഞ്ഞപ്പോൾ അതിനെ പിന്തുണയ്ക്കുകയായിരുന്നെന്നും ശ്രീദേവി പറഞ്ഞിരുന്നു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്.

ദുബായിൽ ബന്ധുവിന്റെ വിവാഹത്തിന് എത്തിയതായിരുന്നു താരം. നടി താമസിച്ച ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണം സംബന്ധിച്ച് ഇന്നും ദുരൂഹതകളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ നടിയുടെ കുടുംബം ഈ വാദം തള്ളുകയാണുണ്ടായത്.

Advertisement