നാട്ടിൽ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു; ഏറെ സങ്കടപ്പെട്ട സമയത്ത് ലഭിച്ച സർപ്രൈസിൽ കണ്ണ് നിറഞ്ഞ് ഉറ്റ സുഹൃത്ത് കലാ മാസ്റ്റർ!

524

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വർഷവും നായികയായിട്ട് 30 വർഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും എന്നും അത്ഭുതപ്പെടുത്തുന്ന ദക്ഷിണേന്ത്യൻ അഭിനേത്രി കൂടിയാണ് മീന. രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യ മീനയ്ക്ക് ലഭിച്ചിരുന്നു.

ALSO READ- ജയറാം ഒരുപാട് പേരെ ഇട്ട് കറക്കിയിട്ടുണ്ട്, ചെറിയ സംവിധായകരെ ഒക്കെ പറ്റിച്ചിട്ടുണ്ട്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; വൈറലായി തുറന്നുപറച്ചില്‍

അന്യഭാഷ നടിമാർക്ക് മികച്ച പിന്തുണ നൽകുന്ന മലയാളത്തിൽമീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പം തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ താരരാജാവ് മോഹൻലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്. ഒരു ഭരതനാട്യം നർത്തകിയായ മീന തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള നടി കൂടിയാണ്. അതേസമയം അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാ സാഗർ അന്തരിച്ചത്. മീനയുടെ ഭർത്താവിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്.

മീന-വിദ്യാസാഗർ ദമ്പതിമാർക്ക് നൈനിക എന്ന മകളുണ്ട്. ഭർത്താവിന്റെ മരണശേഷം അവയവ ദാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് മീന രംഗത്തെത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. വിട്ടുമാറാത്ത അസുഖങ്ങളോട് പൊരുതുന്നവർക്ക് ലഭിക്കുന്ന വരവും രണ്ടാമത്തെ അവസരമാണ് അവയവങ്ങൾ മറ്റൊരാളിൽ നിന്ന് സ്വീകരിക്കുന്നത്. അത്തരമൊരു അവസ്ഥയിലൂടെ താനും വ്യക്തിപരമായി കടന്നുപോയിട്ടുണ്ട്. എന്റെ സാഗറിന് കൂടുതൽ ദാതാക്കളെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം മാറിമറിഞ്ഞേനെ. ഒരു ദാതാവിന് എട്ട് ജീവൻ രക്ഷിക്കാനാവുമെന്നും മീന സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ഭർത്താവിന്റെ അപ്രതീക്ഷിത മരണത്തിൽ തളർന്നുപോയ മീനയ്ക്ക് കരുത്തായത് താരത്തിന്റെ ഉറ്റ സുഹൃത്തും സിനിമാ കൊറിയോഗ്രാഫറുമായ കലാ മാസ്റ്ററാണ്.

ALSO READ- അമ്മയെ വെല്ലുന്ന ലുക്കിൽ മകൾ; മഞ്ജു പിള്ളയുടെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് പിന്നിൽ?

മീനയ്‌ക്കൊപ്പം എപ്പോഴും താങ്ങും തണലുമായി കലാ മാസ്റ്റർ ഒപ്പമുണ്ടാകാറുണ്ട്. ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്നൊരു സംഭവം കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്. പതിനെട്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ നടന്ന സുന്ദരമായ ഓർമ കലാ മാസ്റ്റർ തന്നെയാണ് വെളിപ്പെടുത്തിയത്.

തങ്ങളുടെ വിവാഹ വാർഷികത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് അറിയിച്ച മീന അപ്രതീക്ഷിതമായി വന്നത് കലാ മാസ്റ്ററിനെ കൂടുതൽ സന്തോഷവതിയാക്കി. ‘നാട്ടിൽ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു.”ഞങ്ങളുടെ സ്പെഷൽ ഡേയിൽ അവൾ ഉണ്ടാവില്ലല്ലോയെന്ന് ആലോചിച്ച് ഞാൻ സങ്കടപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിമെന്ന് പറയട്ടെ… അവൾ എന്നെ കാണാൻ എത്തി’ മീനയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കലാ മാസ്റ്റർ കുറിച്ചു.

Advertisement