ജയറാം ഒരുപാട് പേരെ ഇട്ട് കറക്കിയിട്ടുണ്ട്, ചെറിയ സംവിധായകരെ ഒക്കെ പറ്റിച്ചിട്ടുണ്ട്; അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; വൈറലായി തുറന്നുപറച്ചില്‍

4949

മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തില്‍ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.

ഇപ്പോഴിതാ മിച്ച സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിന്‍ സെല്‍വനില്‍ ഭാഗമാകാനായതിന്റെ അതിയായ സന്തോഷത്തിലാണ് നടന്‍ ജയറാം. അതേസമയം, മലയാളത്തിന്റെ സൂപ്പര്‍ താരം ജയറാമും കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. 1988ല്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് സിനിമയിലെ അരങ്ങേറ്റം. ആദ്യ സിനിമയില്‍ നായകനായി തന്നെയാണ് ജയറാം എത്തിയത്.

Advertisements

എന്നാല്‍ കഴിഞ്ഞ കുറേകാലമായി നല്ലൊരു വിജയം നേടാന്‍ ജയറാം ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ജയറാമിന്റെ മിക്ക ഹിറ്റ് സിനിമകളുടേയും സംവിധായകനായിരുന്നു രാജസേനന്‍. ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു പിന്നീട്. ജയറാമിന്റെ പരാജയങ്ങളക്കെുറിച്ചും രാജസേനനുമായി പിണങ്ങിയതിനെക്കുറിച്ചും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണക്കാട് രാമചന്ദ്രന്‍ മനസ് തുറന്നത് ഏറെ ചര്‍ച്ചയാവുകയായിരുന്നു.

ALSO READ- അമ്മയെ വെല്ലുന്ന ലുക്കിൽ മകൾ; മഞ്ജു പിള്ളയുടെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് പിന്നിൽ?

മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാമചന്ദ്രന്‍ മനസ് തുറന്നത്. ജയറാമിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണം അദ്ദേഹത്തിന്റെ മുന്‍പത്തെ പ്രവര്‍ത്തികളുടെ ഫലമാണെന്ന് പറയുകയാണ് രാമചന്ദ്രന്‍. രാജസേനന്‍ ചെയ്തതൊക്കെ കൊമേഷ്യല്‍ സിനിമകളായിരുന്നുവെന്നും ആ കാലഘട്ടത്തിന് അനുസരിച്ചുള്ള അവയെല്ലാം ഓടിയെന്നും മണക്കാട് രാമചന്ദ്രന്‍ പറയുന്നു. ജയറാം ഒരുപാട് സംവിധായകരെ ഇട്ട് കറക്കിയിട്ടുണ്ട്, ചെറിയ സംവിധായകരെ ഒക്കെ പറ്റിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അവരൊക്കെ ഇന്ന് നല്ല സംവിധായകരായി മാറി. ഒരുപാട് സംവിധായകരെ നടത്തിച്ചിട്ടുണ്ട്. മറ്റന്നാള്‍ തുടങ്ങാം എന്നൊക്കെ പറഞ്ഞ് പറ്റിച്ചിട്ടുണ്ട്.

ലാല്‍ ജോസിനെ പോലും പറ്റിച്ചയാളാണ് ജയറാം. ആദ്യം കഥ പറയാന്‍ പോയപ്പോള്‍ സമയം കൊടുത്തില്ല. പിന്നെ പോയപ്പോള്‍ ശ്രീനിവാസന്‍ വന്ന് പറയട്ടെ എന്ന് പറഞ്ഞു. അങ്ങനെ ഒരുപാട് പേരെ ചുമ്മാ നടത്തി ഇല്ലാതാക്കിയിട്ടുണ്ട്. ജയറാം നല്ല നടനായിരുന്നു. നല്ലൊരു ആളായിരുന്നു. പക്ഷെ ഇങ്ങനെയൊക്കെയാണ് വെളിയില്‍ കേള്‍ക്കുന്നത്.

ALSO READ- അർജുൻ പിടിവാശിക്കാരൻ; വഴക്കിട്ട് ബ്രേക്കപ്പ് ആയി; കരഞ്ഞ് തീർത്തെങ്കിലും ഡിപ്രഷനിൽ ആയ അനുഭവം പറഞ്ഞ് ദുർഗ കൃഷ്ണ

ഒരുപാട് അസിസ്റ്റന്റ് ഡയറക്ടമാരേയും കൊച്ച് സംവിധായകരേയും അങ്ങോട്ടും ഇങ്ങോട്ടും നടത്തി അവസാനം ഇത്രാം തീയതി തുടങ്ങാം എന്നും പറയും. പിന്നെയാകും അറിയുക ആ സമയം കൊടുത്തിരിക്കുന്നത് മറ്റൊരാള്‍ക്ക് ആണെന്ന്. ഈ സമയം കൊണ്ട് അയാള്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടാകും. അയാളുടെ ജീവിതമല്ലേ. അങ്ങനെ ഒരുപാട് പേരോട് ചെയ്തിട്ടുണ്ട്.

ഒരു സമയത്ത് രാജസേനന്‍ ആണ് രക്ഷിച്ച് നിര്‍ത്തിയത്. എല്ലാ പടങ്ങളും ഹിറ്റായിരുന്നു. വേറെ സിനിമകള്‍ ചെയ്യണമെന്നൊരു തോന്നല്‍ ജയറാമിന് തോന്നിയിട്ടുണ്ടാകാം. ജയറാമിനെ തെറ്റിക്കുന്നത് ആ പടത്തേക്കാള്‍ നല്ലത് ഈ പടമാണ്, സ്ഥിരം രാജസേനന്റെ പടം ചെയ്താല്‍ ഇങ്ങനെയായി പോകും എന്നൊക്കെ പറഞ്ഞു കൊടുക്കുന്നവരാണ്. അങ്ങനെ വരുന്നതാണ്. അത് പരാജയമാണ്.

വളരെ ലോ കോസ്റ്റില്‍ പടം ചെയ്യുന്ന സംവിധായകനാണ് രാജസേനന്‍. അങ്ങേര്‍ക്കും അബദ്ധം പറ്റി. ജയറാമിനെ തന്നെ പിടിച്ചു നിന്നു. വേറെ നടന്മാരെ തേടി പോയില്ല. ജയറാം പോവുകയും ചെയ്തു, നല്ല നടന്മാരെ പിന്നെ കിട്ടിയതുമില്ല. ഇനി അവരെ കൂട്ടി യോജിക്കാനാകില്ല. ആരെന്ത് പറയുന്നുവെന്ന് ജയറാം കേള്‍ക്കേണ്ടതില്ല. നല്ല കഥ നോക്കി തിരഞ്ഞെടുക്കണം. ഇത്രയും പടം നന്നായി ഓടിയ സംവിധായകനല്ലേ? ജയറാമിനെ വച്ച് രാജസേനന്‍ ചെയ്ത സിനിമകളൊക്കെ അദ്ദേഹത്തിന് കൊമേഷ്യലി നല്ല പേരുണ്ടാക്കി കൊടുത്തവയാണ്.

ജയറാം വീണ്ടും രാജസേനനൊപ്പം വന്നാല്‍ പഴയ കുപ്പിയിലെ കഷായം എടുത്തൊഴിക്കുന്നത് പോലാകും. രാജസേനന്‍ പുതിയ ആളുകളെ വച്ച് സിനിമ ചെയ്യണം. രാജസേനന്‍ അഭിനയിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. നല്ല സെന്‍സുള്ള സംവിധായകനാണ്. ഞാന്‍ അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാമചന്ദ്രന്‍ പറയുന്നു.

Advertisement