അമ്മയെ വെല്ലുന്ന ലുക്കിൽ മകൾ; മഞ്ജു പിള്ളയുടെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് പിന്നിൽ?

458

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകർക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ താരപുത്രന്മാർക്കും പുത്രിമാർക്കും എല്ലാം താരങ്ങളോളം തന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. അങ്ങനെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് ദയ സുജിത്ത്.

നടി മഞ്ജു പിള്ളയുടെയും സംവിധായകൻ സുജിത്തിന്റെയും മകൾ ദയ സുജിത്ത് സോഷ്യൽ മീഡിയയിൽ താരമാണ്യ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാൻ ഒരു കാരണമുണ്ട്.

Advertisements

daya

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ മഞ്ജു പിള്ള തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ പങ്കുവച്ചത് സാരിയിൽ മകൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ്. ‘അമ്മയും മകളും ഒരുപോലെ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രം പങ്കിട്ടിട്ട് ഒരാഴ്ചയായി എങ്കിലും ഫോട്ടോ ഇപ്പോഴും യൂട്യൂബിലും വൈറലാണ്.

ALSO READ- അർജുൻ പിടിവാശിക്കാരൻ; വഴക്കിട്ട് ബ്രേക്കപ്പ് ആയി; കരഞ്ഞ് തീർത്തെങ്കിലും ഡിപ്രഷനിൽ ആയ അനുഭവം പറഞ്ഞ് ദുർഗ കൃഷ്ണ

ദയ സുജിത്തിന്റെ ചിത്രങ്ങൾ വൈറലാവാനുള്ള പ്രധാന കാരണം താരപുത്രിയാണ് എന്നതു തന്നെയാണ്. അതിനുമപ്പുറം ദയയുടെ ഫാഷൻ കാഴ്ചപാടുകളും ആരാധകരെ ആകർഷിക്കുന്നുണ്ട്. വസ്ത്രധാരണത്തിലും ഹെയർസ്റ്റൈലിലും എല്ലാം ദയ കൊണ്ടു വരുന്ന സ്റ്റൈൽ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഓരോ തവണ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

മുൻപ് ബോയികട്ട് ഹെയർസ്റ്റൈലിൽ ആയിരുന്നു ദയ. വസ്ത്രധാരണവും ആൺകുട്ടികളെ പോലെയായിരുന്നു. അതും ഏറെ ആകർഷണീയമായിരുന്നു. മുടി നീട്ടി വളർത്തിയ ശേഷം കളർ ചെയ്തതും പിന്നീട് ശ്രദ്ധ നേടി. ദയ ഏറ്റവും കൂടുതൽ ധരിയ്ക്കുന്നത് വെസ്റ്റേൺ രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയാണ്. അതിലും വ്യത്യസ്തത നിലനിർത്താൻ താരപുത്രി ശ്രദ്ധിയ്ക്കാറുണ്ട്.

ALSO READ-ന്തിനാണ് ഇങ്ങനെ നുണ പറയുന്നത്, ഒരാൾക്ക് ഇത്രയും നുണ പറയാനും അതിൽ മോശമൊന്നും തോന്നാതിരിക്കാനും സാധിക്കുന്നത് എങ്ങനെ: പൊട്ടിത്തെറിച്ച് വരദ

മഞ്ജു പിള്ള സമീപകാലത്ത് തടി കുറച്ച്, കൂടുതൽ ഫാഷൻ ട്രെന്റുകൾ ഫോളോ ചെയ്യുന്നതും മകളുടെ ഇൻസ്പിരേഷൻ കാരണമാണെന്നാണ് സോഷ്യൽ മീഡിയ പറച്ചിലുകൾ.

Advertisement