രണ്ടുപേരെ പറ്റിച്ചാണ് ഞാൻ സമ്മാനത്തുക കൈക്കലാക്കിയത് എന്ന ആരോപണം കേട്ട് മടുത്തു; ക്ഷമയ്ക്കും പരിധിയുണ്ട് എന്ന് ദിൽഷ പ്രസന്നൻ

266

കഴിഞ്ഞ ാനാല് സീസണുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ബിഗ് ബോസ് സീസൺ ആയിരുന്നു ഇക്കഴിഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത വിജയി ആയ സീസൺ കൂടി ആയിരുന്നു ഇത്. ദിൽഷ പ്രസന്നൻ കപ്പ് ഉയർത്തിയത് ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു.

നർത്തകിയും അഭിനേത്രിയുമായ ദിൽഷ ബിഗ് ബോസ് വീട്ടിലെ ഗെയിമുകളിൽ എല്ലാം മികവ് പുലർത്തിയിരുന്നു. എന്നാൽ ഷോ പൂർത്തിയായതോടെ താരത്തിന് നേരെ വലിയ വിമർശനമാണ് ഒരു കൂട്ടർ അഴിച്ചുവിട്ടത്. ദിൽഷയുടെ വിജയം അർഹിക്കാത്തതാണെന്ന ആരോപണം ഉയർന്നുവന്നിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക സൈ ബർ ആക്ര മണ മാണ് ദിൽഷയ്ക്കും കുടുംബത്തിനും പോലും നേരിടേണ്ടി വന്നത്.

Advertisements

വിജയത്തിനിടയിലും ഇത്തരം കാര്യങ്ങൾ ദിൽഷയെ തളർത്തിയിരുന്നു. ഇപ്പോൾ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഇതേ കുറിച്ചെല്ലാം മനസ് തുറക്കുകയാണ് ദിൽഷ. ഒരു പരിധി വരെ തനിക്കെതിരായ ആക്രമങ്ങൾ തനിക്ക് സഹിക്കാൻ കഴിയും. എന്നാൽ അത് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എതിരെയാകുമ്പോൾ സഹിക്കാൻ കഴിയില്ലെന്നാണ് ദിൽഷയുടെ വാക്കുകൾ.

ALSO READ- അച്ഛന്റെ പ്രായമുള്ള നായകൻമാർക്ക് ഒപ്പം മകൾ അഭിനയിക്കുമോ: ജാൻവിയെ കുറിച്ച് ചോദിച്ചവരോട് അന്ന് ശ്രീദേവി നൽകിയ മറുപടി ഇങ്ങനെ

‘എന്നെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ആളുകൾക്കൊന്നും ഇതിൽ വിശദീകരണം ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. ഒരു സ്ത്രീ ആയിരിക്കണം ബിഗ് ബോസ് വിജയി ആവേണ്ടത് എന്ന് തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് താനാകുമെന്ന് കരുതിയിരുന്നില്ലെന്നും ദിൽഷ പറഞ്ഞു.’

‘പല യൂട്യൂബ് ചാനലുകളും എന്റെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്ത കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്, വരുന്ന വാർത്തകൾ പരിശോധിക്കാനുള്ള അടിസ്ഥാന മര്യാദയെങ്കിലും അവർ കാണിക്കണ്ടെ? ഇവർക്കൊക്കെ എങ്ങനെയാണ് ചില വ്യാജ വോയ്സ് ക്ലിപ്പുകളും കേട്ടു കഥകളും ഉണ്ടാക്കി പ്രചരിപ്പിക്കാനാവുന്നത്? രണ്ടുപേരെ പറ്റിച്ചാണ് ഞാൻ ആ സമ്മാനത്തുക കൈക്കലാക്കിയത് എന്ന ആരോപണം കേട്ട് മതിയായി.’

ALSO READ-നാട്ടിൽ ഇല്ലെന്ന് മീന എന്നോട് കളളം പറഞ്ഞു; ഏറെ സങ്കടപ്പെട്ട സമയത്ത് ലഭിച്ച സർപ്രൈസിൽ കണ്ണ് നിറഞ്ഞ് ഉറ്റ സുഹൃത്ത് കലാ മാസ്റ്റർ!

‘ഒരു പരിധി വരെ, എനിക്ക് സഹിക്കാൻ കഴിയും, പക്ഷേ അവർ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ലക്ഷ്യം വയ്ക്കുമ്പോൾ അത് സഹിക്കാൻ കഴിയാത്തതാണ്, അവർ എന്താണ് ചെയ്തത്? സൈബർ ഇടങ്ങളിൽ ഒരാളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയാൽ ഒരാൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ പിന്തുണച്ചവർക്ക് പോലും അത് നേരിടേണ്ടി വന്നു എന്ന് ഓർക്കുമ്പോഴാണ് വിഷമം.’

‘ഒരു സ്ത്രീ ബിഗ് ബോസ് ട്രോഫി ഉയർത്തുന്നത് കാണാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു, പക്ഷേ എനിക്ക് അത് നേടാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവിടെ 100 ദിവസം നിൽക്കാൻ കഴിയുമെന്ന് പോലും പ്രതീക്ഷിച്ചില്ല, അത് തന്നെ ഒരു വലിയ കാര്യമാണ്. എന്നിരുന്നാലും, എനിക്ക് ലഭിച്ച എല്ലാ ടാസ്‌കുകളിലും മികച്ച പ്രകടനം നടത്താൻ ഞാൻ പരമാവധി ശ്രമിച്ചു. ടിക്കറ്റ് ടു ഫിനാലെയാണ് ഞാൻ നന്നായി ആസ്വദിച്ചത്, അതിലെ ഗെയിമുകൾ, ഗെയിം പോയിന്റുകൾ എല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു,’ -എന്നും ദിൽഷ പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ മോഹൻലാലിന് മുന്നിൽ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചതും കമൽ ഹാസന് മുന്നിൽ ഡാൻസ് ചെയ്യാൻ കഴിഞ്ഞതുമൊക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ ആണെന്നും ദിൽഷ പറഞ്ഞു.

Advertisement