ആ ചിത്രത്തിൽ നായികയാകാൻ പല നടിമാരെയും സമീപിച്ചു; പക്ഷെ, കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറി, വെളിപ്പെടുത്തൽ

1299

ലോകത്ത് നിന്ന് വിടപറഞ്ഞുവെങ്കിലും മലയാളികളുടെ മനസ്സിൽ നിന്ന് കലാഭവൻ മണി എന്ന നടൻ മാഞ്ഞുപോയിട്ടില്ല. അദ്ദേഹത്തിന്റെ ചിരിയും പട്ടുമെല്ലാം ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മിമിക്രി കലാരംഗത്തു നിന്ന് വന്ന താരം സിനിമ രംഗത്ത് അഭിനയ മികവ് കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുത്തത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു.

Advertisements

മലയാള സിനിമാ ലോകത്തെ പകരക്കാരനില്ലാത്ത വ്യക്തിത്വം കൂടിയാണ് കലാഭവൻ മണി. താരത്തിന്റെ ഗാനങ്ങളോ സിനിമയോ കാണാത്തതോ കേൾക്കാത്തതോ ആയ ഒരു മലയാളിയും ഇന്നും ഉണ്ടാവില്ല. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. മണിയുടെ സിനിമകളും നാടൻപാട്ടുകളും ഇന്നും മലയാളികളെ രസിപ്പിക്കുകയും കണ്ണു നനയിക്കുകയും ചെയ്യുന്നുണ്ട്.

Also Read
സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട അമ്മ; മോഹൻലാൽ തുറന്നു പറഞ്ഞത് ഇങ്ങനെ

കലാഭവൻ മണിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. 2002 ൽ പുറത്തിറങ്ങിയ വാൽക്കണ്ണാടി. ടി എ റസാഖ് തിരക്കഥ എഴുതി അനിൽ ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ ഗീതു മോഹൻദാസാണ് നായികയായി അഭിനയിച്ചത്. കെപിഎസി ലളിത, തിലകൻ, സലിം കുമാർ ഇന്ദ്രൻസ് എന്നിങ്ങനെ അതുല്യ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.

എന്നാൽ ചിത്രത്തിൽ നായികയാകാൻ ആദ്യം പല നടിമാരെയും സമീപിച്ചെങ്കിലും കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറുകയുണ്ടായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് സന്തോഷ് ദാമോദരൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിൽ മണിയെ നായകനായി തിരക്കഥാകൃത്ത് ആദ്യമേ തീരുമാനിച്ചിരുന്നു.

അത് മാണിയുമായി സംസാരിച്ച് ഉറപ്പാക്കുകയും ചെയ്തിരുന്നു. മണി അന്ന് കത്തി നിൽക്കുന്ന സമയമാണ്. എന്നാൽ നടിയുടെ കാര്യത്തിൽ പ്രശ്നമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഞങ്ങൾ അന്നത്തെ പല നടിമാരെയും സമീപിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറി. എന്താണെന്ന് ഒന്നും അറിയില്ല.

എങ്ങനെ പറയണം എന്നും അറിയില്ല. ഞാൻ അതിനു ഒരുപാട് ബുദ്ധിമുട്ടിയതാണ്.’ പിന്നെ തമിഴിൽ നിന്നോ തെലുങ്കിൽ നിന്നോ ആരെയെങ്കിലും കൊണ്ടുവന്നാലോ എന്ന ചിന്തയുണ്ടായി. അപ്പോഴാണ് പിന്നെ ഗീതുവിനെ തന്നെ വിളിച്ചാലോ എന്ന് ആലോചിച്ചത്. അവർ ഒരുമിച്ച് ഒന്ന് രണ്ടു സിനിമകൾ ആയതു കൊണ്ടാണ് ആദ്യം അത് ആലോചിക്കാതിരുന്നത്.

എന്നാൽ ഗീതു കഥയൊക്കെ കേട്ട് കഴിഞ്ഞു ചെയ്യാമെന്ന് സമ്മതിച്ചു. ഗീതു വന്ന് നന്നായി തന്നെ ചെയ്തു തന്നിട്ട് പോയെന്നും സന്തോഷ് ദാമോദരൻ പറയുന്നു. ചിത്രത്തിൽ അഭിനയിച്ച അന്തരിച്ച നടൻ തിലകൻ, നടി കെപിഎസി ലളിത നടൻ അനിൽ മുരളി എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ‘വില്ലൻ വേഷം ചെയ്യാൻ ഒരാളെ നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു അങ്ങനെയാണ് അനിൽ മുരളിയെ തന്നെ ചെയ്യിക്കാം എന്ന് കരുതി അയാളെ കൊണ്ട് ചെയ്യിച്ചു. അനിൽ നന്നായി തന്നെ അത് ചെയ്തു.

കെ പി എ സി ലളിത ചേച്ചിയെ കുറിച്ച് പറയാൻ ആണെങ്കിൽ, ഇപ്പോൾ നമ്മളോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ ഷോട്ട് റെഡി ആയാൽ അപ്പോൾ പോയി പൊട്ടിക്കരയും. ആൾക്ക് ഗ്ലിസറിനോ ഒന്നും ആവശ്യമില്ല. അങ്ങനെയുള്ള നടികൾ ഒന്നും ഇനിയുണ്ടാവില്ല ആ കാലമൊക്കെ കഴിഞ്ഞു.

Also read: എന്റെ സർക്കിളിൽ മാത്രം! പൃഥ്വിരാജിനെ പോലെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കാത്തതിന് പിന്നിലെ കാരണം പറഞ്ഞ് ഇന്ദ്രജിത്ത്

തിലകൻ ചേട്ടൻ വയ്യാതെ ഇരിക്കുന്ന സമയത്താണ് ഞങ്ങൾ ചെന്ന് സിനിമയിലേക്ക് വിളിക്കുന്നത്. എന്താണ് എന്നെ ഞെട്ടിച്ചത് എന്ന് വച്ചാൽ, അന്ന് കട്ടിലിൽ കിടന്ന് ഞങ്ങളുടെ അടുത്ത് നിന്ന് അഡ്വാൻസ് വാങ്ങിയ അദ്ദേഹം സെറ്റിലേക്ക് വന്നത് കാർ ഓടിച്ചായിരുന്നുവെന്നും സന്തോഷ് ദാമോദരൻ കൂട്ടിച്ചേർത്തു.

Advertisement