മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ കരിയറിൽ പ്രതീക്ഷയോടെയെത്തിയ ചില ചിത്രങ്ങൾ പരാജയമായി മാറിയിട്ടുണ്ട് അവയിൽ ഒന്നാണ് ‘ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥർവ്വം. ഷിബു ചക്രവർത്തി രചന നിർവഹിച്ച അഥർവ്വം വിജയപ്രതീക്ഷയോടെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു.
മമ്മൂട്ടി ഡെന്നിസ് ടീമിന്റെ സ്ഥിരം സിനിമകളിൽ നിന്ന് മാറി വ്യത്യസ്ത കഥാപശ്ചാത്തലം പ്രമേയമാക്കി അവതരിപ്പിച്ച ചിത്രത്തിൽ ചാരുഹാസൻ ജയഭാരതി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരന്നു മോഹൻ ലാൽ ഉൾപ്പടെയുള്ളവർ പ്രിവ്യൂ ഷോ കണ്ടു ചരിത്ര വിജയമായി മാറുമെന്ന് പ്രവചിച്ച ചിത്രമാണ് അപ്രതീക്ഷിതമായി ബോക്‌സോഫീസ് പരാജയം ഏറ്റുവാങ്ങിയത്.
1989 ജൂൺ ഒന്നിന് പ്രദർശനത്തിനെത്തിയ അഥർവ്വത്തിൽ നായികയായി അഭിനയിച്ചത് സിൽക്ക് സ്മിതയായിരുന്നു. ഇളയരാജ സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ‘ന്യൂഡൽഹി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം വന്ന മമ്മൂട്ടിയുടെ തുടർ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
അഥർവ്വം സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും മമ്മൂട്ടിയുടെ അഭിനയ സാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയ സിനിമയായിരുന്നു. അന്നത്തെ കാലത്ത് മമ്മൂട്ടിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലെ അനന്തപദ്മനാഭൻ. ‘മനു അങ്കിൾ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അഥർവ്വം’.