ലാലേട്ടനാണെങ്കിൽ അതു വേറെ ലെവലായേനെ; താൻ നന്നായി ചെയ്ത സിനിമയെ കുറിച്ച് ഭാര്യ പറഞ്ഞത് വെളിപ്പെടുത്തി വിക്രം

107

താൻ മാത്രമല്ല തന്റെ ഭാര്യയും മോഹൻലാലിന്റെ കട്ട ഫാനാണെന്ന് നടൻ ചിയ്യാൻ വിക്രം. മകൻ ധ്രുവ് വിക്രം നായകനാകുന്ന ആദിത്യവർമയുടെ ടിക്കറ്റ് ലോഞ്ചിനു തിരുവനന്തപുരം വിമൻസ് കോളേജിലെത്തിയതായിരുന്നു താരം.

എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങൾ ഉണ്ടാക്കുന്ന ശബ്ദത്തേക്കാൾ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാൽ ഭാര്യ ഉണ്ടാക്കുക. ഞാൻ ഏത് സിനിമയിൽ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യൻ ഞാൻ നന്നായി ചെയ്തു. എന്നിട്ടും ഭാര്യ പറഞ്ഞു ലാലേട്ടനാണെങ്കിൽ അതു വേറെ ലെവലായേനെ എന്ന് വിക്രം പറഞ്ഞു.

Advertisements

മമ്മൂട്ടിക്കൊപ്പം മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ച വിക്രം, മോഹലാലിന്റെ കൂടെ തീർച്ചയായും സിനിമ ചെയ്യുമെന്നും പറഞ്ഞു. ടിക്കറ്റ് ലോഞ്ച് നിർവഹിച്ച ശേഷം ആരാധകരുടെ ആവശ്യപ്രകാരം വിക്രം അന്യനിലെ പാട്ടും ഡയലോഗും അവതരിപ്പിച്ചു. മകൻ ധ്രുവിന്റെ സിനിമ എല്ലാവരും കാണണമെന്നും വിക്രം ആവശ്യപ്പെട്ടു.

മമ്മൂട്ടിയെയും മോഹൻലാലിനെയും തനിക്കു വലിയ ഇഷ്ടമാണെന്നും രണ്ടുപേരും മികച്ച നടൻമാരാണെന്നും വിക്രം നേരത്തെ പറഞ്ഞിട്ടുണ്ട്. ധ്രുവം സിനിമയിൽ ജയറാം മരിക്കുന്ന ഭാഗത്ത് മമ്മൂക്ക കരയുന്നതു കണ്ട് അതിശയിച്ചു പോയിട്ടുണ്ടെന്നും വിക്രം പറഞ്ഞിരുന്നു.

മമ്മൂട്ടി നായകനായെത്തിയ ധ്രുവത്തിലാണ് വിക്രം ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. പിന്നീട് മമ്മൂട്ടിക്കൊപ്പം സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Advertisement