കിടിലൻ മീൻ വറുത്തതുമായി ലാലേട്ടൻ, കണ്ടിട്ട് കൊതി വരുന്നന്ന് ആരാധകർ

98

മലയാളത്തിൻെ നടനവിസ്മയം ദി കംപ്ലീറ്റ് ആര്ടർ മോഹൻലാലിന് ലോകമെമ്പാടുമായി നിരവധി ആരാധകരാണ് ഉള്ളത്. ലാലേട്ടന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് നല്ല താൽപ്പര്യമാണ്.

ഭക്ഷണം കഴിക്കാനും, ഭക്ഷണം ഉണ്ടാക്കാനും ഇഷ്ടമുള്ള ഭക്ഷണപ്രിയനാണ് താനെന്ന് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളായ എംജി ശ്രീകുമാറും മണിയൻ പിള്ളരാജുവുമെല്ലാം മോഹൻലാലിന്റെ ഭക്ഷണപ്രിയത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

Advertisements

മോഹൻലാൽ ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ചു നോക്കാനും ആളുകളുണ്ട്. ജില്ലയിൽ അഭിനയിക്കുമ്പോൾ തമിഴകത്തിന്റെ ദളപതി വിജയിയേയിെ ഭാര്യയേയും മിക്കപ്പോളും ചെന്നൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ലാലേട്ടൻ തന്നെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് അക്കാലത്ത് സിനിമാ പ്രസിദ്ധികരണങ്ങളിലെ വലിയ വാർത്തയായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലാലേട്ടൻ മീൻ പൊരിക്കുന്ന വീഡിയോ ആണ്. അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് കുക്കിങ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൂടുള്ള വറവ് ചട്ടിയിൽ നിറഞ്ഞങ്ങനെ കിടക്കുന്ന മീൻ പൊള്ളിച്ചെടുക്കുകയാണ് ലാലേട്ടൻ. വീഡിയോയ്ക്ക് പിന്നിൽ ജസ്റ്റിൻ ബീബറിന്റെ സംഗീതവുമുണ്ട്. അടിപൊളി കൊതിതോന്നുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ ഏറെയും

അടുത്തിടെ താരം ദുബായിൽ വീട് സ്വന്തമാക്കിയിരുന്നു. അവിടെ നിന്നും ഭക്ഷണം പാകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ.

ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകന്’ശേഷം ഉദയകൃഷ്ണ മോഹൻലാലിനു വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്നാണ് ആറാട്ടിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.

Advertisement