തന്റെ കൊച്ചേടത്തിയുമൊത്തുളള ഒരു ചിത്രവുമായി സാന്ത്വനത്തിലെ കണ്ണൻ, അച്ചു സുഗന്ദിന്റെ ചിത്രം ഏറ്റെടുത്ത് സഹതാരങ്ങളും ആരാധകരും

704

എഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സിരിയിൽ മലയാളി പ്രേക്ഷകർക്കിടയിൽ അടുത്തിടെ തരംഗമായ പരമ്പരകളിൽ ഒന്നാണ്. സംപ്രേഷണം ആരംഭിച്ച് വളരെ കുറച്ചുസമയം കൊണ്ടാണ് എല്ലാവരുടെയും ഇഷ്ട സീരിയലായി സാന്ത്വനം മാറിയത്. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സാന്ത്വനം സംപ്രേക്ഷണം ആരംഭിച്ചത്.

കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സാന്ത്വനത്തിൽ നടി ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സാന്ത്വനത്തിലെ ശ്രീദേവിയും, ബാലനും, കുഞ്ഞനിയന്മാരുമൊക്കെ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.

Advertisements

അഭിനയ തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുണ്ട് സാന്ത്വനം താരങ്ങൾ. ലൊക്കേഷനിൽ നിന്നുളള പുതിയ ചിത്രങ്ങൾ പങ്കുവെച്ചെല്ലാം മിക്കവരും എത്തിയിരുന്നു അതേസമയം സാന്ത്വനത്തിൽ കണ്ണൻ എന്ന കഥാപാത്രമായി എത്തുന്ന താരമാണ് അച്ചു സുഗന്ദ്. അച്ചുവിന്റെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സാന്ത്വനത്തിലെ തന്റെ കൊച്ചേടത്തിയുമൊത്തുളള ഒരു ചിത്രമാണ് കണ്ണൻ പങ്കുവെച്ചത്. പരമ്പരയിൽ ഇപ്പോൾ അഞ്ജലിയും ഹരിയും തമ്മിലുളള വിവാഹത്തെ കുറിച്ചുളള എപ്പിസോഡുകളാണ് നടക്കുന്നത്.
അച്ചു സുഗന്ദ് പങ്കുവെച്ച പുതിയ ചിത്രം കണ്ട് കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും അണിഞ്ഞുകൊണ്ടാണ് കണ്ണനൊപ്പം അഞ്ജലി ചിത്രത്തിലുളളത്.

അച്ചുവിന്റെ ചിത്രത്തിന് പിന്നാലെ സാന്ത്വനത്തിൽ അഞ്ജലിയായി അഭിനയിക്കുന്ന ഗോപികയും കമന്റുമായി എത്തിയിരുന്നു. കുഞ്ഞനിയാ എന്നാണ് ഗോപിക കുറിച്ചിരിക്കുന്നത്. സാന്ത്വനത്തിൽ കൂടെപിറപ്പുകൾക്ക് അമ്മയായി ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് നടി ചിപ്പി സീരിയലിലെത്തുന്നത്.

രാജീവ് പരമേശ്വരനാണ് പരമ്പരയിൽ ചിപ്പിയുടെ ഭർത്താവിന്റെ വേഷത്തിലെത്തുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി ഏഴ് മണിക്കാണ് സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണയോടെയാണ് സാന്ത്വനം ഇപ്പോഴും വിജയകരമായി സംപ്രേക്ഷണം തുടരുന്നത്.

Advertisement