ഒന്നുകിൽ കുത്തിക്കൊല്ലും അല്ലെങ്കിൽ ഷോക്കടിക്കും, ഏതായാലും അമ്മ മരിച്ചാൽ ആ സിനിമ സൂപ്പർ ഹിറ്റാണ്, ബ്ലോക്ക് ബസ്റ്റർ വരെ പോകും: കല്യാണി പ്രയദർശൻ

215

സൂപ്പർ സംവിധായകൻ പ്രിയദർശന്റെയും മുൻകാല നായിക നടി ലിസ്സിയുടേയും മകളായ കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ്. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് താരമിപ്പോൾ തമിഴിലും മലയാളത്തിലും തിളങ്ങി നിൽക്കുകയാണ്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയ ഹൃദയം എന്ന ചിത്രത്തിലെയും, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെ.്ത് ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയ ബ്രോ ഡാഡിയിലെയും അഭിനയത്തിന് നടിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറ. െകല്യാണിയെ കുറിച്ചുള്ള ചർച്ചകളാണ്.

Advertisements

നസ്രിയ നസീമിന് ശേഷം മലയാള സിനിമ കണ്ട ക്യൂട്ട് നായിക എന്നാണ് കല്യാണിയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. അതേ സമയം കല്യാണിയുടെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ അമ്മ ലിസിയുടെ സിനിമകളെ കുറിച്ച് താരം പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

കല്യാണിയുടെ വാക്കുകൾ ഇങ്ങനെ:

അമ്മ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗം സിനിമകളിലും അമ്മ മ രി ച്ചി രി ക്കും. ഉദാഹരണത്തിന് ചിത്രം, താളവട്ടം, വെള്ളാനകളുടെ നാട് എന്നിവയെടുക്കാം. ഒന്നുകിൽ കു ത്തി ക്കൊ ല്ലും, അല്ലെങ്കിൽ ഷോ ക്ക ടിച്ച് മ രി ക്കും. അമ്മ എന്നെ നോക്കാനായി സഹായത്തിന് ഒരു സ്ത്രീയെ വീട്ടിൽ നിർത്തിയിരുന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ അവർ എന്നെ അമ്മയുടെ ചിത്രം സിനിമ കാണിച്ചു. ലാൽ അങ്കിൾ എനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. എനിക്ക് ഒരുപാട് സ്‌നേഹമാണ്. എന്നാൽ ചിത്രത്തിൽ അമ്മയെ ലാൽ അങ്കിൾ കു ത്തു ന്ന ത് കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

അത്രത്തോളം ഞാൻ സ്‌നേഹിച്ച വ്യക്തി എന്റെ അമ്മയെ കൊ ല പ്പെ ടു ത്തു ന്ന ത് കണ്ണിൽ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. പിന്നീട് ലാൽ അങ്കിളിനെ കണ്ടപ്പോൾ ഇത് മനസിൽ കിടക്കുന്നതിനാൽ ഞാൻ ഉച്ചത്തിൽ നിലവിളിച്ച് കരയുകയും ചെയ്തിട്ടുണ്ട്.

Also Read
ഷാജി കൈലാസിന്റെ ഫാമിലി ഫോട്ടോഷൂട്ട് കൂടുതൽ ശ്രദ്ധ നേടുന്നു ; ഭാര്യ ആനിക്കും മൂന്ന് മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ

അമ്മ മ രി ച്ചാ ൽ ആ സിനിമ ഹിറ്റാണ്. ബ്ലോക്ക് ബസ്റ്റർ വരെ പോകും അമ്മയുടെ മക്കളായ ഞങ്ങൾക്ക് അത് സ്‌ക്രീനിൽ കാണുമ്പോൾ വലിയ ആ ഘാ ത മായിരുന്നു എന്നും കല്യാണി പറയുന്നു.

Advertisement