Home Entertainment Celebrities

എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നായിരിക്കും ആ ദിവസം: വെളിപ്പെടുത്തലുമായി മാളവിക മോഹനൻ

120

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടിയാണ് താരസുന്ദരി മാളവിക മോഹനൻ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തുന്നത്.

ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് മാളവിക മോഹനൻ ഏറെ സുപരിചിതയായ നടിയായി മാറി. മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു തന്നെ പട്ടം പോലെയിലേക്ക് റെക്കമെന്റ് ചെയ്തതെന്ന് മാളവിക അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക.

Advertisements

പട്ടം പോലെയ്ക്ക് ശേഷം തമിഴകത്തേക്ക് ചേക്കെറിയ മാളവിക സ്‌റ്റൈൽ മന്നൻ രജനികാന്ത് ചിത്രമായ പേട്ടയിൽ അഭിനയിച്ചിരുന്നു. പിന്നീട് ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി. മാസ്റ്ററിൽ താരം തിളങ്ങിയതോടെ തമിഴിൽ കൈ നിറയെ അവസരങ്ങളാണ് നടിക്ക് ഇപ്പോൾ.

അച്ഛനെ പോലെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു മാളവികയ്ക്കും താത്പര്യം. എന്നാൽ അഭിനയത്തിൽ എത്തിപ്പെടുകയായിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മാളവിക തന്റെ മനസ് തുറന്നത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ:

പ്രിയങ്ക ചോപ്ര മിസ് വേൾഡ് ആയ സമയത്താണ് അമ്മയ്ക്കൊപ്പം നടിയെ കാണാൻ എത്തുന്നത്. എന്നാൽ ആ സമയത്ത് സിനിമ സ്വപ്നത്തിലെ ഉണ്ടായിരുന്നില്ല. ആകെ ആ ഒരു അഭിമുഖത്തിനു മാത്രമേ അമ്മയ്ക്കൊപ്പം ഞാൻ പോയിട്ടുള്ളൂ.

മിസ് വേൾഡിനെ കാണാൻ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. ടീനേജ് മുതൽക്കേ മോഡലിങിനോടും സൗന്ദര്യമത്സരങ്ങളോടും താൽപര്യം തോന്നിയിരുന്നില്ല. അത്തരം മത്സരങ്ങളിൽ പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങളിലും ഒക്കെ കൃത്രിമത്വം തോന്നിയിരുന്നു.

അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. ആ സിനിമയ്ക്കായി താൻ കാത്തിരിക്കുകയാണ്. അച്ഛന്റെ ക്യാമറയ്ക്കു മുന്നിൽ ഞാൻ നിൽക്കുന്ന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒന്നാണ്. അതൊരു വലിയ അംഗീകാരമായിരിക്കും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ അതു സംഭവിക്കുമെന്ന് കരുതുന്നു വെന്നും മാളവിക പറയുന്നു.

Advertisement