Home Entertainment

മകൾ തന്നെ വിവാഹം ക്ഷണിച്ചത് വാട്‌സ് ആപ്പിൽ മെസ്സേജായി: വേദനിപ്പിച്ച അനുഭവം തുറന്നു പറഞ്ഞ് സായ് കുമാർ

16613

നാടകരംഗത്ത് നിന്നും നായകനായി സിനിമയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് സായ് കുമാർ. റാംജീറാവു സ്പീക്കിങ് എന്ന സിദ്ധീഖ് ലാൽ ചിത്രത്തിലൂടെ നായകനായി എത്തിയ സായ്കുമാരറിന് പക്ഷേ അധികകാലം നായക വേഷങ്ങളിൽ പിടിച്ചു നിൽക്കാനായില്ല.

എന്നാൽ പിന്നീട് വില്ലനായും സഹനടനായും അച്ഛൻ വേഷത്തിലും ഒക്കെ സായ്കുമാർ തിളങ്ങകുകയായിരുന്നു. ഏതു തരം കഥാപാത്രവും അനായാസേന കൈകാര്യ ചെയ്യുന്ന ആളാണ് താരം. ഇപ്പോൾ തന്റെ രണ്ടാം ഭാര്യ ബിന്ദു പണിക്കരും മകൾ കല്യാണിയുമൊത്ത് സന്തുഷ്ട ജീവിതം നയിക്കുകയാണ് സായ്കുമാർ.

Advertisements

Also Read
ഇങ്ങനെയാണോ അമ്മമാർ ചെയ്യേണ്ടതെന്ന് വല്ലാത്തൊരു നോട്ടം നോക്കി ആളുകൾ ചോദിക്കും, താൻ മകളുമായി പോകുമ്പോൾ ഉളള അനുഭവം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

സായ്കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ വൈഷ്ണവി സായ് കുമാർ അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് കനക ദുർഗ്ഗയായി വൈഷ്ണവി അഭിനയരംഗത്തേക്ക് എത്തിയത്. സമ്പന്നമായ അഭിനയ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന വൈഷ്ണവിയെ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഇതിഹാസ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകൾ കൂടി ആയതിന്റെ സ്വീകരണവും വൈഷ്ണവിക്ക് കിട്ടുന്നുണ്ട്. അതേ സമയം തന്റെ ജീവിതത്തിൽ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം പങ്കുവെച്ച് സായ് കുമാർ നേരത്തെ രംഗത്തെത്തിയിരുന്നു.

തന്റെ ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകൾ വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെ കുറിച്ചുണ്ടായ വിവാദങ്ങൾക്ക് മറുപടിയായി ആണ് താരം തുറന്നു പറച്ചിൽ നടത്തിയത്. താൻ സീറോയിൽ നിന്ന് തുടങ്ങി വളർന്നുവന്നയാളാണ്. ഏറെ കാലം അധ്വാനിച്ചതൊക്കെ അവർക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു.

എന്നാൽ പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചുതുടങ്ങി. ഇതോടെ എനിക്ക് ഒരുപാട് വിഷമമായി. ഞാൻ അത് തിരുത്താനും പോയില്ല. മകളുടെ വിവാഹ ആലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഒരിക്കൽ ഞാനില്ലാത്ത ദിവസം വിവാഹം വിളിക്കുന്നതിനായി മകൾ ഫ്‌ളാറ്റിൽ വന്നിരുന്നു എന്നത് പറഞ്ഞറിഞ്ഞു.

പിന്നീട് വാട്‌സ് ആപ്പിൽ മെസേജായി എനിക്കൊരു ക്ഷണക്കത്തയച്ചു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണോ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലെന്ന് കരുതി, മകളുടെ വിവാഹത്തിന് അതുകൊണ്ടാണ് പോവാതിരുന്നതെന്ന് സായ്കുമാർ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read
മുലപ്പാൽ പിഴിഞ്ഞെടുത്ത് ട്യൂബിലാക്കിയാണ് കൊടുത്തിരുന്നത്, ജനിക്കുമ്പോൾ അവന്റെ ശരീര ഭാരം ഒന്നരക്കിലോ മാത്രം ആയിരുന്നു: ആ വിഷമഘട്ടത്തെ കുറിച്ച് മിയ

നടി ബിന്ദു പണിക്കരാണ് ഇപ്പോൾ സായ്കുമാറിന്റെ ഭാര്യ. സായ്കുമാറിന് ഒപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും ഇപ്പോൾ താമസിക്കുന്നത്. ബിന്ദു പണിക്കരുടെ ആദ്യവിവാഹത്തിലുള്ള മകളാണ് അരുന്ധതി.

2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കരും വിവാഹിതരായിട്ടുള്ളത്. 1986ൽ ആയിരുന്നു സായ് കുമാർ പ്രസന്നകുമാരിയെ വിവാഹം ചെയ്തത്. 2017 ൽ ഇവർ വിവാഹമോചിതരായിരുന്നു.

Advertisement