Home Entertainment Celebrities

അടിച്ച് പൊളിച്ച് സുപ്രിയയും നസ്രിയയും അമാലും, ഡേ ഔട്ട് ചിത്രങ്ങൾ പങ്കുവെച്ച് സുപ്രിയാ മേനോൻ, ഏറ്റെടുത്ത് ആരാധകർ

224

മലയാളത്തിന്റെ യുവ സൂപ്പർതാരങ്ങളായ പൃഥ്വിരാജും ഫഹദ് ഫാസിലും ദുൽഖർ സൽമാനും സിനിമകൾക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഇവർക്കൊപ്പം ഇവരുടെ ഭാര്യമാരും തമ്മിൽ നല്ല സൗഹൃദത്തിലാണ്. അത് പലപ്പോഴും ഇവർ വ്യക്തമാക്കിയിട്ടുമുണ്ട്.

താരപത്നിമാരായ നസ്രിയ നസീം, സുപ്രിയ, അമാൽ തുടങ്ങിയവർ ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇടയ്ക്കിടെ ഇവർ വീടുകളിലും പുറത്തുമായി എല്ലാം ഒത്തുകൂടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നസ്രിയയ്ക്കും അമാലിനുമൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴുളള ഒരു ചിത്രം സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ്.

Advertisements

അതേ സമയം സുപ്രിയയ്ക്ക് പുറമെ നസ്രിയയും ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. കൂടെ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചതിന് പിന്നാലെയാണ് പൃഥ്വി രാജും നസ്രിയയും അടുത്ത സുഹൃത്തുക്കളായത്. അനിയത്തി ഇല്ലാത്ത തനിക്ക് നസ്രിയ സ്വന്തം അനിയത്തിയെ പോലെയാണെന്ന് പൃഥ്വി മുൻപ് പറഞ്ഞിരുന്നു.

വിവാഹ ശേഷമുളള നസ്രിയയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു കൂടെ. കോവിഡ് കാലത്താണ് ദുൽഖർ സൽമാനും പൃഥ്വി രാജും അടുത്ത സുഹൃത്തുക്കളായത്. ആടുജീവിതം ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ ദുൽഖർ സൽമാൻ പൃഥ്വിരാജിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തിരുന്നു.

പിന്നീട് പൃഥ്വരാജ് നാട്ടിലെത്തിയപ്പോൾ ഇരുവരും ഒത്തുകൂടിയിരുന്നു. അന്ന് ദുൽഖറിന് പൃഥ്വിരാജ് ഒരുക്കിയ പിറന്നാൾ സർപ്രൈസ് ശ്രദ്ധേയമായിരുന്നു. ബാഗ്ലൂർ ഡേയ്സ് സമയം മുതൽ അടുത്ത സുഹൃത്തുക്കളാണ് ദുൽഖറും നസ്രിയയും. ചിത്രത്തിൽ കസിൻസായിട്ടാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

ബാംഗ്ലൂർ ഡേയ്സിന് പുറമെ ദുൽഖറിന്റെ നായികയായി വായ് മൂടി പേസവും എന്ന തമിഴ് ചിത്രത്തിലും സലാല മൊബെൽസ് എന്ന മലയാള ചിത്രത്തിലും നസ്രിയ അഭിനയിച്ചു. ബാംഗ്ലൂർ ഡേയ്സിൽ തന്നെയാണ് ഫഹദും ദുൽഖർ സൽമാനും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

Advertisement