അക്കാര്യത്തിൽ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്, ഒരാൾക്ക് വേണ്ടപ്പോൾ ചെയ്യേണ്ട ഒന്നാണ് അത്: തുറന്നു പറഞ്ഞ് സംയുക്ത മേനോൻ

48

പോപ്കോൺ എന്ന ചിത്രത്തിലൂടെ 2016ൽ അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറിയ താരമണ് നടി സംയുക്ത മേനോൻ. പിന്നീട് നിരവധി ചിത്രങ്ങളാണ് നടിയെ തേടിയെത്തിയത്.

യുവനടൻ ടൊവിനോയുടെ നായികയായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലൂടെ നരവധി ആരാധകരേയും താരം സമ്പാദിച്ചു. അതേ സമയം ലില്ലി, വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

Advertisements

Also Read
ബുദ്ധിയുറയ്ക്കാത്ത കാലത്ത് സംഭവിച്ച് പോയതാണ്, ഞാനതിൽ മാപ്പും ചോദിച്ചിരുന്നു, പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ച് അപമനിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയകളിലും ഏറെ സജീവയായി നടി തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ കാഴ്ചപ്പാടിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംയുക്ത മേനോന്റെ തുറന്നു പറച്ചിൽ.

പ്രണയം എല്ലാവർക്കും റൊമാന്റിക് റിലേഷൻഷിപ്പ് ആണെന്നും എന്നാൽ തനിക്ക് അത് മാത്രമല്ല പ്രണയം, വിവാഹം ഒരാൾക്ക് വേണ്ടപ്പോൾ ചെയ്യേണ്ട കാര്യമാണെനന്നും നടി പറയുന്നു. പ്രണയത്തിന് സത്യസന്ധതയുണ്ടെങ്കിൽ പിരിയുമ്പോൾ തീർച്ചയായും വേദനിക്കും. പ്രണയ നഷ്ടം ഉണ്ടായി എന്ന് പറഞ്ഞ കാലത്തിൽ നിന്നും പ്രണയത്തെക്കുറിച്ചുള്ള എന്റെ ധാരണ ഏറെ മാറിയിട്ടുണ്ട്.

ചെറു പ്രായത്തിലെ പ്രണയം ഓമനത്തമുള്ളതായിരുന്നു. അതിനെ ക്രഷ് എന്നേ പറയാനാകൂ. എല്ലാവർക്കും ഉണ്ടാകും അത്തരം അനുഭവങ്ങൾ. പ്രണയം എല്ലാവർക്കും റൊമാന്റിക് റിലേഷൻഷിപ്പാണ്. എനിക്ക് പ്രണയം അത് മാത്രമല്ല. എന്നെ ഒരാൾ ഒരു പ്രശ്നത്തിൽ മനസിലാക്കുകയും അത് നേരിടാൻ പ്രാപ്തയാക്കുകയും ചെയ്താൽ എനിക്ക് ബഹുമാനം തോന്നും.

Also Read
ദിലീപിന് ഒപ്പം ആ സിനിമയിൽ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ മടിച്ചു: വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

എനിക്കത് പ്രണയമാണ്, വിവാഹവും ഒരു നിശ്ചിത പ്രായത്തിൽ വേണ്ടുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ രീതിയോട് എതിർപ്പാണ്. സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതിൽ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത്. ഒരാൾക്ക് വേണ്ടപ്പോൾ ചെയ്യേണ്ട ഒന്നാണ് വിവാഹമെന്നും സംയുക്ത അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Advertisement