ബുദ്ധിയുറയ്ക്കാത്ത കാലത്ത് സംഭവിച്ച് പോയതാണ്, ഞാനതിൽ മാപ്പും ചോദിച്ചിരുന്നു, പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ച് അപമനിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

1360

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു ഐശ്വര്യ ലക്ഷ്മി.

ഒരുപിടി മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. യുവനടൻ ടൊവീനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.

Advertisements

അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടി തമിഴിലടക്കം നായികയായി അഭിനയിച്ച് കൊണ്ട് ഇരിക്കുകയാണ്. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ, കാണക്കാണെ തുടങ്ങിയവയെല്ലാം ഐശ്വര്യയുടെ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്. മലയാളത്തിനു പുറമേ തമിഴിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

Also Read
എനിക്ക് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ ഒരു നടനുണ്ടായിരുന്നു, അദ്ദേഹത്തിന് സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സുരഭി ലക്ഷ്മി

ഇപ്പോൾ ഐശ്വര്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്ക് ക്രഷ് തോന്നിയ താരം ആരാണ് എന്നത് അടക്കം ഐശ്വര്യ ലക്ഷ്മി ഈ വീഡിയോയിൽ തുറന്നു പറയുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

സിനിമയിൽ എത്തുന്നതിന് മുൻപ് ക്രഷ് തോന്നിയ നടൻ പൃഥ്വിരാജാണ്. തനിക്ക്് ചമ്മൽ തോന്നിയ നിമിഷവും പൃഥ്വിരാജുമായി ബന്ധപ്പെട്ടതാണ്. ഒരു പോസ്റ്റിന്റെ താഴെയുള്ള തന്റെ ഒരു പഴയ കമന്റ് പൊങ്ങിവന്നതാണ് സംഭവം. നമ്മൾ ആക്ടർ ആകുമെന്നൊന്നും അന്ന് അറിയില്ലല്ലോ. രാജപ്പൻ എന്ന് എഴുതിയ ഒരു സംഭവമായിരുന്നു പൊങ്ങിവന്നത്.

യഥാർത്ഥത്തിൽ ഞാനല്ല ആ ടേം കോയിൻ ചെയ്തത്. ആരൊക്കെയോ പറയുന്നത് കേട്ട് ബുദ്ധിയുറക്കാത്ത കാലത്ത് ഞാനും അതേറ്റുപിടിച്ചിട്ടുണ്ട്. അതിന് ശേഷം എനിക്ക് ഭയങ്കര വിഷമമൊക്കെ തോന്നി. ഒരു വ്യക്തിയെന്ന നിലയിൽ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. അന്ന് എനിക്ക് ചെയ്യാൻ പറ്റുന്നത് മാപ്പപേക്ഷിക്കുക എന്നതാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുക എന്നത് തന്നെയായിരുന്നു.

അത് ഞാൻ ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഞാൻ മാറ്റുകയും ചെയ്തു. ഏതെങ്കിലും വ്യക്തിയെ നെഗറ്റീവ് ആക്കുന്ന രീതിയിൽ ഞാൻ ഒന്നും ചെയ്യില്ല. അത് എനിക്ക് ഉറപ്പുണ്ട്. ആ ഒരു ദിവസം ഞാൻ വിഷമത്തിലായിരുന്നു. പിന്നെ ഓക്കെയായി. മായാനദി കണ്ട് അമ്മ മിണ്ടാതിരുന്നു. ആറേഴ് മാസത്തോളം ആയിരുന്നു അമ്മ മിണ്ടാതിരുന്നത്.

പിന്നീട് അമ്മ വിളിച്ചു ഇനി മേലാൽ അഭിനയിക്കരുത്, എന്നോട് മിണ്ടരുതെന്നായിരുന്നു മായാനദി കണ്ട ശേഷം അമ്മ പറഞ്ഞത്. മലയാളികൾ സ്മാർട്ടാണ്, ക്രിട്ടിക്കലാണ്. തമിഴിൽ അവർ നമ്മളെ ഭയങ്കരമായി സ്വീകരിക്കും. രണ്ടാമതൊരു ചാൻസ് അവർ തരും. പക്ഷേ മലയാളികൾ അങ്ങനെയല്ല.

Also Read
ദിലീപിന് ഒപ്പം ആ സിനിമയിൽ അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ മടിച്ചു: വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

അതേ സമയം മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ ‘രാജപ്പൻ’ എന്നു പരിഹസിച്ചു കമന്റിട്ട സംഭവത്തിൽ നേരത്തെ ആരാധകരോട് മാപ്പു ചോദിച്ച് ഐശ്വര്യ ലക്ഷ്മി എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അന്ന് ഐശ്വര്യ ലക്ഷ്മി മാപ്പു ചോടിച്ചത്.

ഫാനിസം കൂടിപ്പോയി കൂട്ടകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട കമന്റ് ആണതെന്നും ഇന്നത് വായിക്കുമ്പോൾ തനിക്ക് ലജ്ജയും നാണക്കേടും തോന്നുന്നുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്. 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഔറംഗസേബ്’ ൽ നായകന്മാരായ അർജുൻകപൂറും, പൃഥ്വിരാജും ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിന് ഇട്ട കമന്റിലാണ് ഐശ്വര്യയുടെ ഈ വിശദീകരണം.

ഇടികൊണ്ട് ഡാമേജ് ആയ അവസ്ഥയിലാണ് ഈ ചിത്രത്തിൽ രാജപ്പൻ. എന്റെ നായകനെ നോക്കൂ, എത്ര ഹോട്ടാണ് അദ്ദേഹം എന്നായിരുന്നു ഈ കമന്റ്. അന്ന് സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ ഐശ്വര്യയ്ക്ക് പൃഥ്വിരാജ് ആരാധകരുടെ ആ ക്ര മ ണം നേരിടേണ്ടി വന്നിരുന്നു. ആരാധകർ ഈ സംഭവം വീണ്ടും പൊക്കി ക്കൊണ്ടുവന്നതോടെയാണ് ഖേദ പ്രകടനവുമായി ഐശ്വര്യ ലക്ഷ്മി രംഗത്ത് വന്നന്നത്.

Also Read
ഒരു മാഫിയ പോലെയാണ് ആ 7 പേരിൽ ചിലർ പ്രവർത്തിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന് മോഹൻലാൽ എന്നോട് ചോദിച്ചു: ഷമ്മി തിലകൻ

ഐശ്വര്യ ലക്ഷ്മി പൃഥ്വിരാജിനോട് മാപ്പുചോദിച്ചുള്ള പഴയ പോസ്റ്റിന്റെ പൂർണരൂപം:

മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയ ങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്.

6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്ക രുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.

Advertisement