കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗി ക മാ യ കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ

2464

മലയാള സിനിമയിലെ ക്ലാസ്സിക് രചയിതാവും സംവിധായകനും ആയിരുന്ന ലോഹിതദാസിന്റെ സംവിധാന ത്തിൽ 1998ൽ റിലീസ് ചെയ്ത ചിത്രമാണ് കന്മദം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ലേഡിസൂപ്പർ താരം മഞ്ജു വാര്യരും ആയിരുന്നു ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തിയത്.

ഒരു കുടുംബത്തിന്റെ അത്താണിയായ ഭാനുവിന്റേയും അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വിശ്വനാഥന്റേയും കഥ പറഞ്ഞ ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. എന്നാൽ സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ് ചർച്ചകൾ ഉയർന്നപ്പോൾ കന്മദത്തിലെ ചുംബന രംഗത്തിന് എതിരെയും വിമർശനമുയർന്നു.

Advertisements

വിശ്വനാഥൻ ഭാനുവിനെ നിർബന്ധപൂർവം ചുംബിച്ചത് റൊമാന്റിസൈസ് ചെയ്തുവെന്നും അതുവരെ ശക്തയായ സ്ത്രീ കഥാപാത്രം എന്ന നിലയിൽ അവതരിപ്പിച്ച ഭാനു ഒരു ചുംബനത്തിൽ അലിഞ്ഞുപോയി എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ഈ രംഗത്തിനെതിരെ ഉയർന്നത്.

Also Read
ഒരു മാഫിയ പോലെയാണ് ആ 7 പേരിൽ ചിലർ പ്രവർത്തിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന് മോഹൻലാൽ എന്നോട് ചോദിച്ചു: ഷമ്മി തിലകൻ

എന്നാൽ അതൊരു ലൈം ഗിക മായ കടന്നുകയറ്റമാണ് ഉദ്ദേശിച്ചതെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് ലോഹിതദാസിന്റെ മകൻ വിജയ് ശങ്കർ. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിജയ് ശങ്കറിന്റെ പ്രതികരണം.

വിജയ് ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ:

കന്മദത്തിലെ ഭാനുമതിയെ പോലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ കുറവാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന വിശ്വനാഥൻ മഞ്ജു വാര്യരുടെ ഭാനുവിനെ ചുംബിക്കുന്ന രംഗം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രംഗമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ സിനിമാചർച്ചകളിൽ.

ആ രംഗം സ്ത്രീ ശരീരത്തിലേക്ക് ആർക്കും കടന്നുകയറാമെന്ന സന്ദേശമാണ് നൽകുന്നത് എന്നതാണ് പ്രധാന വിമർശനം. ഒരു മകനെന്ന നിലയിൽ ഇതേക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. ഒരു പ്രേക്ഷകനെന്ന നിലയിൽ ഞാൻ പറയാം.

വിശ്വനാഥൻ ഒരു ലൈം ഗി ക മാ യ കടന്നുകയറ്റമാണ് ഉദ്ദേശിച്ചത് എന്ന് ആ രംഗം മുഴുവൻ കണ്ടപ്പോൾ എനിക്ക് തോന്നിയിട്ടില്ല. തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഉഴിഞ്ഞുവച്ച് ദേഷ്യത്തിന്റെ പരുക്കൻ മുഖംമൂടി എടുത്തണിഞ്ഞ ഒരു സ്ത്രീയാണ് ഭാനുമതി.

അവളെ അവളിലേക്ക് കൊണ്ടുവരാൻ, ആ മുഖം മൂടി അഴിച്ചുടക്കാൻ അവളെ സ്നേഹിക്കുന്ന വിശ്വനാഥൻ ഉപയോഗിച്ച ഒരു മാർഗമായിരുന്നു ആ ചുംബനം. ഭാനുമതിയുടെ ജീവിതത്തിൽ തനിക്ക് എന്തോ ഒരു സ്ഥാനമുണ്ടെന്ന് വിശ്വനാഥൻ ഇത്രയും നാളത്തെ പരിചയത്തിൽ മനസ്സിലാക്കിയിരിക്കാം.

Also Read
അന്ന് മമ്മൂട്ടിക്ക് ഒപ്പം രാജമാണിക്യത്തിൽ അഭിനയിച്ച സുരാജിന്റെ ആ രംഗം അൻവർ റഷീദ് വെട്ടിമാറ്റി, ആ സമയം എനിക്ക് കിളിപോയ അവസ്ഥയായിരുന്നെന്ന് സുരാജ് വെഞ്ഞാറമ്മൂട്

ചുംബനത്തിന് ശേഷം അവൾ പറയുന്നത്, എന്നെ മോഹിപ്പിക്കരുത് എന്നാണ്. അതിന്റെ അർഥം എന്താണ് അവളും അയാളെ സ്നേഹിക്കുന്നു എന്നായിരിക്കില്ലേ. സന്ദർഭവും സാഹചര്യവും കൂടി വിലയിരുത്തിയാൽ മാത്രമേ ശരിയും ശരികേടും എന്താണെന്ന് പറയാനാകൂ. എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്.

ഞാൻ ഒരു പ്രേക്ഷകനെന്ന നിലയിൽ എന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. സിനിമയിലെ നായകനോ നായികയോ സർവഗുണ സമ്പന്നൻ ആയിരിക്കണമെന്നില്ല. നമ്മൾ ആരുടെ കാഴ്ചപ്പാടിൽ നിന്നാണ് കഥ പറയുന്നത് അയാളാണ് നായകൻ അല്ലെങ്കിൽ നായിക. ഇപ്പോൾ രാമായണം രാവണന്റെ കാഴ്ചപ്പാടിലാണ് പറയുന്നത് എങ്കിൽ രാമനായിരിക്കും വില്ലൻ.

രാമനോട് പ്രണയാഭ്യർഥന നടത്തിയതിന്റെ പേരിൽ, സ്വന്തം സഹോദരിയുടെ മൂക്കും മാ റും അരി ഞ്ഞു കളഞ്ഞു രാമന്റെ സഹോദരൻ ലക്ഷമണൻ. അവിടെ തന്നെ ശ്രീരാമന്റെ നായക പരിവേഷത്തിന് കളങ്കമേറ്റു.

അധികം വൈകാതെ തന്നെ രാവണൻ സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോരുന്നു. തടവിൽ പാർപ്പിക്കാതെ അശോകവനത്തിൽ അതിഥിയെ പോലെയാണ് രാവണൻ സീതയെ താമസിപ്പിക്കുന്നത്. അയാൾ സീതയെ ശാരീരികമായി കീ ഴ് പ്പെ ടു ത്താൻ ശ്രമിച്ചില്ല. എന്നാൽ രാമനാകട്ടെ ലങ്കായുദ്ധം വിജയിച്ച് സീതയെ കൊണ്ടു പോയതിന് ശേഷം അപവാദ പ്രചരണങ്ങളെ ഭയന്ന് സീതയെ കാട്ടിൽ ഉപേക്ഷിച്ചു.

അങ്ങനെയാണെങ്കിൽ രാമായണത്തിലെ ഏറ്റവും സ്ത്രീ വിരുദ്ധ നാ യ കഥാപാത്രം രാമനല്ലേ? സിനിമയേ ക്കാൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണ് പുരാണങ്ങളും ഇതിഹാസങ്ങളും. അവയെ തിരുത്തണമെന്ന് ആരും പറയുന്നത് കേട്ടിട്ടില്ല.

Also Read
ആരോരുമില്ലാതെ നരകിച്ച് ജീവിതം അവസാനിച്ച നടി സാവിത്രിയുടെ ഗതിയാകുമായിരുന്നു എനിക്കും, ആ പ്രണയം ഉപേക്ഷിച്ചതോടെ കഷ്ടിച്ച് രക്ഷപ്പെട്ടു; തന്റെ ഭാഗ്യത്തെ കുറിച്ച് സാമന്ത

മനുഷ്യവിരുദ്ധമായ കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യുമ്പോഴാണ് തെറ്റുകൾ സംഭവിക്കുന്നത്. സിനിമ കണ്ട് നന്നാകുന്നവരും നശിക്കുന്നവരുമുണ്ടോ എനിക്ക് തോന്നുന്നില്ല എന്നും വിജയ് ശങ്കർ പറയുന്നു.

Advertisement