തർക്കം തീരാതെ ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും; സങ്കടത്തോടെ റിയാസും; 95ാം ദിനം പിന്നിടുമ്പോൾ ഒന്നാമത് ദിൽഷ തന്നെ; വിജയിയാകുമോ എന്ന് ഉറ്റുനോക്കി ആരാധകർ

255

ബിഗ് ബോസ് സീസൺ ഫോർ അവസാന ദിനങ്ങളിലേക്ക് കടന്നതിനിടെ വീക്ക്‌ലി ടാസ്‌കുകളും പൊടിപൊടിക്കുകയാണ്. വീക്കിലി ടാസ്‌ക് ദൃശ്യവിസ്മയത്തിൽ നിന്ന് തുടങ്ങിയ തർക്കം 94-ാം എപ്പിസോഡിലെത്തിയിട്ടും ഇതുവരെ അവസാനിച്ചിട്ടില്ല. ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും തമ്മിലാണ് രാവിലെ തർക്കങ്ങൾ ഉണ്ടായത്. ടാസ്‌ക്കിന്റെ ഭാഗമായി ബിഗ് ബോസ് കാണിച്ച വീഡിയോകളെ ചുറ്റിപ്പറ്റി ഉടലെടുത്ത തർക്കത്തിൽ പലരുടേയും മുഖം മൂടി അഴിഞ്ഞുവീഴുന്നതായിരുന്നു. ബിഗ്‌ബോസിൽ നിന്നും പുറത്തുപോയ റോൺസന്റെ മത്സരത്തിലെ സ്ട്രാടർജി എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു ടാസ്‌കുകൾ.

വീക്ക്‌ലി ടാസ്‌കിനെ ചൊല്ലി ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും തമ്മിൽ പരസ്പരം തർക്കിച്ചുകൊണ്ടാണ് ടാസ്‌കുകളിൽ പങ്കെടുത്തത്. പിന്നാലെ സൂരജ് പറഞ്ഞ കാര്യത്തിൽ തനിക്ക് വല്ലാത്ത അത്ഭുതം തോന്നുന്നുണ്ടെന്ന് റിയാസ് ദിൽഷയോട് പറയുകയും ചെയ്തു. മറ്റുള്ളവരെപ്പോലെ ഒരിയ്ക്കലും സൂരജ് എന്നെ ഇങ്ങനെ കാണും എന്ന് ഞാൻ കരുതിയിട്ടില്ലെന്നാണ് റിയാസ് തുറന്നടിച്ചത്.

Advertisements

അതേസമയം, റോൺസൺ നമ്മൾ വിചാരിച്ചതിലും ഭംഗിയായി കളിച്ചു എന്നാണ് ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടത്. എപ്പോഴോ പുറത്തേയ്ക്ക് പോകേണ്ടിയിരുന്ന ഒരാളായിരുന്നു എന്നാൽ ആരോടും ഒന്നും പ്രതികരിക്കാതെ അയാൾ പലരേയും കൂട്ടുപിടിച്ച് എങ്ങനെയെല്ലാം നമ്മൾക്കെതിരെ തിരിച്ചു എന്നും ലക്ഷ്മിപ്രിയ ധന്യ മേരിയോട് പറയുന്നു.

ALSO READ- കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗി ക മാ യ കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ

അതുകൊണ്ടുതന്നെയാണ് റോൺസൺ വളരെ കുറച്ച് തവണ നോമിനേഷനിൽ വന്നതെന്നും ലക്ഷ്മിപ്രിയ കണ്ടെത്തിയിരിക്കുകയാണ്. വീണ്ടും വീക്കിലി ടാസ്‌ക്ക് തുടരുവെ ആദ്യം കാണിച്ച വിഷ്വൽ ധന്യയും ബ്ലസ്ലിയും ലക്ഷ്മിപ്രിയയെക്കുറിച്ച് സംസാരിക്കുന്നതാണ് കാണിക്കുന്നത്.

പിന്നീട് എത്തിയത് ലക്ഷ്മിപ്രിയ, റോബിൻ, ധന്യ എന്നിവർ ബ്ലെസ്ലിയെക്കുറിച്ച് സംസാരിക്കുന്ന ശബ്ദശകലവും ഇതിൽ രണ്ടിനും ശരിയുത്തരം പറഞ്ഞത് ലക്ഷ്മിപ്രിയ തന്നെയാണ്. ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കം അവസാനിച്ചതോടെ ബിഗ് ബോസ് കാണിച്ചത് സുചിത്രയും ദിൽഷയും തമ്മിലുള്ള സംഭാഷണവും.

ഇരുവരും സംസാരിച്ചത് ലക്ഷ്മിപ്രിയയെ കുറിച്ച് ആയിരുന്നു എന്നതിനാൽ തന്നെ ഇക്കാര്യം വീണ്ടും തർക്കങ്ങൾക്ക് കാരണമായിരിക്കുകയാണ്. അടുത്ത ഓഡിയോ ധന്യയും ലക്ഷ്മിപ്രിയയും തമ്മിലാണ്. ഇരുവരും സംസാരിക്കുന്നത് ദിൽഷയെക്കുറിച്ചാണ്. എന്നാൽ പോയിന്റ് ആർക്കും ലഭിച്ചില്ലെന്നതും ശ്രദ്ധേയം.

ALSO READ- ഒരു മാഫിയ പോലെയാണ് ആ 7 പേരിൽ ചിലർ പ്രവർത്തിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന് മോഹൻലാൽ എന്നോട് ചോദിച്ചു: ഷമ്മി തിലകൻ

പിന്നീട് വന്ന വീഡിയോകളിൽ ആളുകളെ തിരിച്ചറിയാനായിരുന്നില്ല ടാസ്‌ക് നൽകിയത്. മറിച്ച് വീഡിയോയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് വേണ്ടത്. ചോദ്യങ്ങൾ അവസാനിക്കുമ്പോൾ ലക്ഷ്മിപ്രിയ, ബ്ലസ്ലി, ധന്യ, സൂരജ്, റിയാസ് എന്നിവർക്ക് പോയിന്റുകൾ ഒന്നും ലഭിച്ചിട്ടില്ല.

ദിൽഷ രണ്ട് പോയിന്റുകൾ നേടി മിടുക്ക് കാണിച്ചു. വീക്കിലി ടാസ്‌ക്കിൽ ആറ് പോയിന്റുകൾ നേടി ദിൽഷയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിരക്കുന്നത്. ഇതിന് ശേഷം ബിഗ്‌ബോസ് കാണിക്കുന്നത് ബ്ലെസ്ലിയും ദിൽഷയും തമ്മിലുള്ള സംസാരമാണ്.

Advertisement