ഭർത്താവിന്റെ അന്ത്യ കർമ്മങ്ങൾക്കിടെ കരയുവാൻ കണ്ണീരില്ലാതെ മകളെ ചേർത്തുപിടിച്ച് മീന; ഓടിയെത്തി രജനിയടക്കമുള്ള തമിഴ് സിനിമാലോകം; മലയാളത്തിൽ നിന്ന് കൈലാഷ്

442

തെന്നിന്ത്യൻ താരസുന്ദരി മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ അടക്കമുള്ള സിനിമാപ്രേമികൾ കേട്ടത്. 2009ലായിരുന്നു ഇരുവരുടേയും വിവാഹം. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിദ്യാസാഗർ അകാലത്തിൽ വിട്ടുപിരിഞ്ഞെന്ന വാർത്ത കേട്ട് ഏകമകളുടെയും മീനയുടെയും മാനസികാവസ്ഥയെ കുറിച്ചാണ് സോഷ്യൽമീഡിയ അടക്കം ആശങ്ക പ്രകടിപ്പിക്കുന്നത്.

വളരെ ചെറിയ പ്രായത്തിൽതന്നെ സിനിമയിലേക്കെത്തിയ മീനയ്ക്ക് ആരാധകരേറെയാണ്. സാന്ത്വനം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് മീന എത്തിയത്. പിന്നീട് മലയാളികളുടെ പ്രിയ നായികയായി വളർന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ച മീന, ഒരുകാലത്ത് സൂപ്പർതാരങ്ങളുടെ മാത്രം നായികയായാണ് അറിയപ്പെട്ടിരുന്നത്.

Advertisements

നായികയായി തകർത്താടിയ സിനിമകൾക്ക് പിന്നാലെ നാട്ടുരാജാവ്, രാക്ഷസരാജാവ് വർണ്ണപ്പകിട്ട് കുസൃതിക്കുറുപ്പ് കഥപറയുമ്പോൾ, ദൃശ്യം സീരിസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നാടൻ വീട്ടികാരിയുടെ വേഷത്തിലെത്തി മീന മിന്നും പ്രകടനം കാഴ്ചവെച്ചു. എന്നും അയൽവീട്ടിലെ പോൺകുട്ടി എന്ന ഇമേജ് കാത്തുസൂക്ഷിക്കാൻ മീനയ്ക്ക് സാധിച്ചു. അതുകൊണ്ടു തന്നെ മീനയുടെ ദുഃഖം സ്വന്തം ദുഃഖമായി കാണുകയാണ് പ്രേക്ഷകർ.

ALSO READ- തർക്കം തീരാതെ ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും; സങ്കടത്തോടെ റിയാസും; 95ാം ദിനം പിന്നിടുമ്പോൾ ഒന്നാമത് ദിൽഷ തന്നെ; വിജയിയാകുമോ എന്ന് ഉറ്റുനോക്കി ആരാധകർ

അതേസമയം, മീനയുടെ ഭർത്താവിന്റെ വിയോഗത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നതുമ തീരാനോവായി. വിദ്യാസാഗർ കോവിഡ് ബാധിച്ചാണ് മരിച്ചത് എന്ന തരത്തിലായിരുന്നു ആദ്യം പ്രചരണങ്ങൾ നടന്നത്. എന്നാൽ, ഏറെ നാളായുള്ള ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ കാരണമാണ് വിദ്യാസാഗറിന്റെ അന്ത്യമെന്ന് നടി ഖുഷ്ബു അടക്കമുള്ളവർ അറിയിക്കുകയായിരുന്നു. മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുമ്പോൾ അതിൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഖുശ്ബു പറഞ്ഞിരുന്നു.

ഇതിനിടെ, മീനയുടെ വീട്ടിൽ നടന്ന സംസ്‌കാരചടങ്ങുകൾ ടെലിവിഷൻ ചാനലുകളിൽ ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. ബംഗ്ലൂരുവിൽ വ്യവസായി കൂടിയായ വിദ്യാസാഗറിന്റെ മരണം വ്യവസായിക ലോകത്തിന് കൂടിയുള്ള തീരാനഷ്ടമാണ്.

വിദ്യാസാഗറിന്റെ സംസ്‌കാരചടങ്ങുകൾ ടിജെ ബസന്ത് നഗർ ശ്മശാനത്തിൽ ആയിരുന്നു നടത്തിയത്. തമിഴ് സൂപ്പർതാരം രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും ഒക്കെ അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിയിരുന്നു. ഖുശ്ബു, പ്രഭുദേവ, ലക്ഷ്മി, ബ്രിന്ദ, സ്‌നേഹ, റഹ്‌മാൻ, മൻസൂർ അലിഖാൻ തുടങ്ങി നിരവധി ആളുകൾ ആയിരുന്നു മീനയെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു. മലയാള സിനിമാ ലോകത്തുനിന്നും അമ്മ സംഘടനയ്ക്ക് വേണ്ടി നടൻ കൈലാഷ് പുഷ്പചക്രം സമർപ്പിച്ചു.

2009 ജൂലൈ 12 നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. അടുത്തമാസം 12ന് 13 വർഷം തികയാൻ ബാക്കിനിൽക്കെയാണ് വിദ്യാസാഗർ അപ്രതീക്ഷിതമായി മരണമടഞ്ഞത്. ശ്വാസകോശവും ഹൃദയവും തകരാറിലായതാണ് മരണകാരണെന്ന് ഡോക്ടർമാരുടെ കുറിപ്പിലും പറയുന്നു.

വിദ്യാസാഗറിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ വേദനയോടെ നിൽക്കുന്ന മീനയെ മകൾ ആശ്വസിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മകൾ നൈനികയും സമീപത്തുണ്ട്. പരിധിവിട്ടുള്ള കരച്ചിലുകളില്ലാതെ മകൾക്ക് ധൈര്യം പകർന്നുനിൽക്കുന്ന മീനയെയാണ് വീഡിയോയിൽ കാണാനാവുക. വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിലൂടെ വിദ്യാസാഗറിന്റെയും മീനയുടെ മകൾ നൈനിക സിനിമയിലേക്ക് എത്തിയിരുന്നു.

ALSO READ- കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗി ക മാ യ കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ

ഇതിനിടെ മീനയുടെ ഭർത്താവിന്റെ മരണം കോവിഡ് ബാധിച്ചാണെന്ന പ്രചാരണത്തെ തള്ളി തമിഴ്‌നാട് ആരോഗ്യ മന്ത്രി എം സുബ്രഹ്‌മണ്യവും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Advertisement