അച്ഛൻ മരിയ്ക്കും മുൻപ് ഏൽപിച്ച ഏറ്റവും വലിയ കടമ; എന്റെ ഏറ്റവും വലിയ സ്വപ്നം, വിവാഹത്തിന് ദിവസങ്ങൾ മാത്രം; അനിയത്തിയെ ചേർത്ത് പിടിച്ച് ആര്യ ബാബു

132

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രയങ്കരിയായി മാറിയ അവതാരകയും നടിയുമാണ് ആര്യാ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ ആണ് താരം സുപരിചിതയാകുന്നത്. പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയും എത്തിയിരുന്നു.

ബിഗ്‌ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി ആയിരിക്കെയാണ് ആര്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. പിന്നീട് തന്റെ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പ്രണയ ഭംഗത്തെ കുറിച്ചും മകളെ കുറിച്ചുമൊക്കെ ആര്യ തുറന്നു സംസാരിച്ചിരുന്നു.

Advertisements

പച്ചയായ തുറന്നുപറച്ചിലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ആര്യ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കടമ പൂർത്തീകരിക്കുന്നതിന്റെ സന്തോഷത്തിലാണ്. തന്റെ അച്ഛൻ തന്നെ ഏൽപ്പിച്ച ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചാണ് ഈര്യ ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- ഭർത്താവിന്റെ അന്ത്യ കർമ്മങ്ങൾക്കിടെ കരയുവാൻ കണ്ണീരില്ലാതെ മകളെ ചേർത്തുപിടിച്ച് മീന; ഓടിയെത്തി രജനിയടക്കമുള്ള തമിഴ് സിനിമാലോകം; മലയാളത്തിൽ നിന്ന് കൈലാഷ്

അനിയത്തി അഞ്ജനയുടെ വിവാഹം ഭംഗിയായി നടത്തുന്നതിനെ കുറിച്ചാണ് ആര്യ സംസാരിക്കുന്നത്. അനിയത്ത് അഞ്ജനയുടേയും ഭാവിവരൻ അഖിലിന്റേയും സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് ആര്യ മനസ് തുറന്ന് എഴുതിയിരിക്കുകയാണ് ഇപ്പോൾ.

അഞ്ജനയും അഖിലും ഒരുപാട് സ്നേഹത്തോടെയും സന്തോഷത്തോടെയും മനോഹരമാക്കിയ കാഴ്ചയാണിത് എന്ന് പറഞ്ഞാണ് സേവ് ദ ഡേറ്റിന്റെ വീഡിയോ ആര്യ പങ്കുവച്ചത്. ജൂലൈ 14 ന് ആണ് ഇരുവരുടേയും വിവാഹം. അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ ഏൽപിച്ച ഏറ്റവും വലിയ കടമയാണ് സഹോദരിയുടെ വിവാഹമെന്ന് ആര്യ നേരത്തെ തന്നെ പറഞ്ഞിരുന്നു. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവളുടെ കല്യാണമെന്ന് ആര്യ ബാബു പറയുകയാണ്.

എന്റെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമാണിത് എന്നാണ് ആര്യ പറയുന്നത്. തന്റെ ഏറ്റവും വലിയ സ്വപ്നം പൂവണിയാൻ പോവുന്ന സന്തോഷത്തിലാണ് ആര്യ ബാബു. തന്റെ ഒരുപാട് നാളത്തെ രാവും പകലുമായുള്ള കഷ്ടപ്പാടിന്റെ ഫലമാണ് ഈ സ്വപ്നസാക്ഷാത്കാരം എന്നും സഹോദരി അഞ്ജനയുടെ വിവാഹത്തെ ആര്യ വിശേഷിപ്പിക്കുന്നു. സഹോദരിയുടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ചുകൊണ്ടാണ് താരം തന്റെ അഭിമാനത്തെ കുറിച്ച് ആര്യ പറഞ്ഞിരിക്കുന്നത്.

‘ഇത് എന്റെ ഹൃദയത്തിന്റെ ഒരു പാതി. എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം സഫലമാകുന്നതാണ് ഇത്, സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നമാണിത്, എന്റെ കഷ്ടപ്പെടാന്റെ ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്.. ഒരുപാട് പ്ലാനിങ് ചെയ്ത കാര്യമാണ്.. എന്റെ കുഞ്ഞ് അനിയത്തിയുടെ വിവാഹം. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ കൂടപിറപ്പ്.. എനിക്ക് വെറുതേ ശാന്തമായി ഇരിക്കാൻ കഴിയില്ല. അവന്റെ കൈകൾ പിടിച്ച് അവൾ സ്വപ്നത്തിലേക്ക് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം’- ആര്യ സോഷ്യൽമീഡിയയിൽ ഹൃദയം തുറന്നെഴുതുന്നതിങ്ങനെ.

കഴിഞ്ഞ വർഷമാണ് അഞ്ജനയുടെയും അഖിലിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയവും ഗംഭീരമായി തന്നെ നടത്തി. എന്നാൽ വിവാഹ നിശ്ചയം വലിയ ആഘോഷമായെങ്കിലും പല കാരണങ്ങൾ കൊണ്ടും വിവാഹം വൈകിപ്പോവുകയായിരുന്നു.

ALSO READ- തർക്കം തീരാതെ ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും; സങ്കടത്തോടെ റിയാസും; 95ാം ദിനം പിന്നിടുമ്പോൾ ഒന്നാമത് ദിൽഷ തന്നെ; വിജയിയാകുമോ എന്ന് ഉറ്റുനോക്കി ആരാധകർ

അതേസമയം, നിശ്ചയത്തെക്കാൾ വലിയ ആഘോഷമായിരിയ്ക്കും ആര്യയുടെ കുഞ്ഞനുജത്തിയുടെ വിവാഹാഘോഷം എന്നാണ് സൂചന. സിനിമ – ടിവി സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement